പള്ളിത്താഴം കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം

സിപിഐ എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സായാഹ്നം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്‌ഘാടനംചെയ്യുന്നു
മുളന്തുരുത്തി
മുളന്തുരുത്തി പള്ളിത്താഴം കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, കെ എ ജോഷി, വി കെ വേണു, അരുൺ പോട്ടയിൽ, എൻ ടി കുഞ്ഞുമോൾ, ലതിക അനിൽ, ബിനു കെ ബേബി, വി ഐ റെജി എന്നിവർ സംസാരിച്ചു. കവലയിൽ അടിയന്തരമായി ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തുക, സീബ്രാലൈൻ വരയ്ക്കുക, ബൈപാസ് നിർമാണത്തിന് ആവശ്യമായ സാധ്യതാപഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധവും ശ്രദ്ധക്ഷണിക്കലും സംഘടിപ്പിച്ചത്. ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.










0 comments