ad
Deshabhimani

അത്താണി കവലയിലെ
ഗതാഗതക്കുരുക്ക് പരിഹരിക്കണം

Traffic jam

അത്താണി മർച്ചന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനം പി സി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 01:53 AM | 1 min read

നെടുമ്പാശേരി


അത്താണി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് അത്താണി മർച്ചന്റ്സ് അസോസിയേഷൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു.


അത്താണിയിലും മേക്കാട് ഭാഗത്തേക്ക് തിരിയുന്നിടത്തും സ്ഥിരമായി ഗതാഗതക്കുരുക്കാണ്. അത്താണി ജങ്ഷനിൽ സിഗ്നൽ പ്രവർത്തനം ശാസ്ത്രീയമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അത്താണി വിഎംജി ഹാളിൽ ചേർന്ന വാർഷികസമ്മേളനം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു.


അത്താണി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ വി രാജഗോപാൽ അധ്യക്ഷനായി. ജില്ലാ വർക്കിങ് പ്രസിഡന്റ് ജിമ്മി ചക്യേത്ത്, സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ, എം കെ മധു, ടോമി വർഗീസ്, അജ്മൽ കമ്പായി, കെ ആർ സോജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജെ പോൾസൺ (പ്രസിഡന്റ്), ജോബി അഗസ്റ്റിൻ (സെക്രട്ടറി), ബിന്നി തരിയൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home