കണ്ടെയ്നർ റോഡിൽ ലോറി ചെരിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

ഏലൂർ പുതിയറോഡ് കവലയ്‌ക്കുസമീപം കണ്ടെയ്നർ ലോറി ചെരിഞ്ഞനിലയിൽ
കളമശേരി
കണ്ടെയ്നർ ടെർമിനൽ റോഡിൽ ഏലൂർ പുതിയറോഡ് കവലയ്ക്ക് സമീപം കണ്ടെയ്നർ ലോറി യുടേൺ എടുക്കുന്നതിനിടെ ചെരിഞ്ഞ് അപകടനിലയിലായി. മറ്റൊരു കണ്ടെയ്നർ ലോറി ചേർത്തുനിർത്തിയാണ് അപകടം ഒഴിവാക്കിയത്. ശനി വൈകിട്ട് 4.15 ഓടെയാണ് അപകടം.
വല്ലാർപാടത്തുനിന്ന് വന്ന ലോറിയാണ് മറിഞ്ഞത്. ഇരുചക്രവാഹന യാത്രക്കാരനെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. റോഡ് പൂർണമായും ബ്ലോക്കായതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസും ക്രെയിൻ എത്തിച്ചാണ് ലോറി നിവർത്തിയത്. വൈകിട്ട് 6.30ന് ഗതാഗതം പുനഃസ്ഥാപിച്ചു.










0 comments