ad
Deshabhimani

കാലടി വീണ്ടും 
ഗതാഗതക്കുരുക്കിൽ

traffic block
വെബ് ഡെസ്ക്

Published on Oct 23, 2025, 02:57 AM | 1 min read


കാലടി

കനത്ത മഴയെത്തുടർന്ന് പാലത്തിലെ ടാറിളകി കുഴികൾ രൂപപ്പെട്ടതോടെ കാലടി വീണ്ടും ഗതാഗതക്കുരുക്കിൽ. എംസി റോഡിൽ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മൂന്നുദിവസമായി ഗതാഗതക്കുരുക്ക് കാലടി മറ്റൂർമുതൽ പെരുമ്പാവൂർ വല്ലംവരെ നീളുന്നു.


ജൂണിലും ജൂലൈയിലും പാലത്തിലെ ടാറിളകി കുഴികളായതോടെ കാലടിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ്‌ ഇടപ്പെട്ട് ടാറിങ് നടത്തി. എന്നാൽ, യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തോ അങ്കമാലി എംഎൽഎയോ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home