ഇടപ്പള്ളി കുന്നുംപുറം തുരങ്കപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി
ഇടപ്പള്ളി കുന്നുംപുറം തുരങ്കപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. തുരങ്കപ്പാതയുടെ ഇരുകവാടത്തിലും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ സിഗ്നൽ ലംഘിച്ച് തുരങ്കത്തിലേക്ക് കടക്കുന്നതാണ് പലപ്പോഴും ഗതാഗതസ്തംഭനത്തിന് കാരണമാകുന്നത്. രാവിലെയും വൈകിട്ടും ഇത്തരത്തില്‍ ഗതാഗതസ്തംഭനം പതിവാണ്.
റെഡ് സിഗ്നൽ ഉള്ളപ്പോഴും അത് മറികടന്ന് തുരങ്കകവാടത്തിലേക്ക് ഇറങ്ങുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഇറക്കി നിര്‍ത്തുന്നു. കൂടാതെ ഗ്രീന്‍ സിഗ്നല്‍ അണഞ്ഞതിനുശേഷവും വാഹനങ്ങള്‍ തുരങ്കത്തിലേക്ക് കടക്കുന്നത് പതിവാണ്. ഇത്തരത്തില്‍ കടക്കുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വാഹനം എത്തുന്നതോടെ നിമിഷങ്ങള്‍ക്കകം ഗതാഗതക്കുരുക്ക് രൂപപ്പെടും.
സിഗ്നൽ സ്ഥാപിച്ചപ്പോൾ വാഹനയാത്രക്കാർക്ക് ട്രാഫിക് പൊലീസ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ സ്ഥിരമായി ട്രാഫിക് പൊലീസിനെ നിയമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.










0 comments