ad
Deshabhimani

കടമക്കുടിക്ക്‌ 7.7 കോടി

tourisum
വെബ് ഡെസ്ക്

Published on Jan 11, 2026, 01:55 AM | 1 min read

കൊച്ചി


വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടമക്കുടിയിലെ ടൂറിസം വികസനത്തിന് 7,70,90,000 രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഗ്രാമീണ–കായൽ ടൂറിസത്തിന്റെ മാതൃകാകേന്ദ്രമായി വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം മെച്ചപ്പെടുത്തും.


പരമ്പരാഗത മത്സ്യബന്ധനവും കൃഷിയും ഗ്രാമീണ ജീവിതവും നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സൗകര്യങ്ങൾ, സന്ദർശക സൗഹൃദ ഇടങ്ങൾ, പരിസ്ഥിതി സൗഹൃദ നടപ്പാതകൾ തുടങ്ങിയവയ്‌ക്ക്‌ പ്രാധാന്യം നൽകും.


കഴിഞ്ഞമാസം ഇവിടം സന്ദര്‍ശിച്ച വ്യവസായി ആനന്ദ് മഹീന്ദ്ര ‘ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നെന്ന്' തന്റെ സമൂഹമാധ്യമ പേജിലൂടെ കടമക്കുടിയെ പ്രകീര്‍ത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home