വോട്ടർമാരെ നേരിൽക്കണ്ട് പുഷ്‌പ ദാസ്

തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കുന്നവരോട് വോട്ടഭ്യർഥിക്കുന്നു
തൃക്കാക്കര
തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസ് ബുധനാഴ്‌ചയും മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വീടുകൾ കയറി വോട്ടഭ്യർഥിച്ചു. തൃക്കാക്കര മണ്ഡലത്തിലെ ഇനിയും വരാനിരിക്കുന്ന വികസന കാഴ്‌ചപ്പാടുകൾ ജനങ്ങളുമായി പങ്കുവച്ചാണ് ഓരോ സ്ഥലങ്ങളിലും സ്ഥനാർഥി എത്തിയത്. പൂണിത്തുറ, ചളിക്കവട്ടം, വെണ്ണല പ്രദേശങ്ങളിൽ വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പാക്കി.
കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിലും പടമുകൾ തൊട്ടിയിൽ അമ്പലത്തിൽ നടന്ന പ്രസാദ ഊട്ടിലും പങ്കെടുത്തു. ചളിക്കവട്ടം പടിഞ്ഞാറ് കുഴിവേലി ശ്രീ സമ്പന്ന ദുർഗാദേവി ക്ഷേത്രം പ്രതിഷ്ഠ ഉത്സവത്തിലും പുഷ്പ ദാസ് പങ്കെടുത്തു. തൃക്കാക്കര മണ്ഡലത്തിൽ പുഷ്‌പ ദാസിന്റെ പൊതുപര്യടനം വ്യാഴാഴ്‌ച ആരംഭിക്കും.
കാക്കനാട് മുണ്ടൻപാലത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് ഇടച്ചിറയിൽ ആദ്യദിനത്തിലെ പൊതുപര്യടനം സമാപിക്കും.










0 comments