തൊഴിലുറപ്പ് അട്ടിമറിയിൽ വ്യാപക പ്രതിഷേധം ; കേന്ദ്രത്തിന്റെ ബിൽ കത്തിച്ചു

കെഎസ്-കെടിയു എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവുകാട് സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ‘വിബി ജി റാം ജി’ ബിൽ കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയനുമായി ചേർന്ന് ‘വിബി ജി റാം ജി’ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. അശമന്നൂർ പനിച്ചയത്ത് ജോഷി പോൾ ഉദ്ഘാടനം ചെയ്തു. സന്ധ്യ സജീവൻ അധ്യക്ഷയായി. ഉദയംപേരൂർ പൂത്തോട്ടയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്‌ഘാടനം ചെയ്തു. രമണി പുരുഷോത്തമൻ അധ്യക്ഷയായി.
പുത്തൻകുരിശിൽ കെഎസ്‌കെടിയു ജില്ലാ ട്രഷറർ എൻ എസ് സജീവൻ ഉദ്ഘാടനം ചെയ്തു. എ ആർ വിലാസിനി അധ്യക്ഷയായി. ചേരാനല്ലൂരിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി പി ജോർജ് ഉദ്ഘാടനം ചെയ്തു. ടി ആർ ഭരതൻ അധ്യക്ഷനായി. ആമ്പല്ലൂർ - എ പി സുഭാഷ് ഉദ്ഘാടനം ചെയ്‌തു. കർണ്ണകി രാഘവൻ അധ്യക്ഷയായി. അരയൻകാവിൽ എൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എം കെ സുരേന്ദ്രൻ അധ്യക്ഷനായി. നീറിക്കോട് കെഎസ്‌കെടിയു കളമശേരി ഏരിയ സെക്രട്ടറി പി എം മനാഫ് ഉദ്ഘാടനം ചെയ്തു. സിന്ധു മനോഹരൻ അധ്യക്ഷയായി. മുളവുകാട് കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ലിബിൻദാസ് അധ്യക്ഷനായി. ആയവന അഞ്ചൽപ്പെട്ടിയിൽ കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. കെ കെ വാസു അധ്യക്ഷനായി.
കോടനാട് കുറിച്ചിലക്കോട് എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. പി ശിവൻ അധ്യക്ഷനായി. ശ്രീമൂലനഗരത്ത് കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എം കെ അക്ബർ അധ്യക്ഷനായി. കുമ്പളങ്ങി സൗത്തിൽ കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ കെ ഷാജി അധ്യക്ഷനായി. കുമ്പളങ്ങി നോർത്തിൽ ജെയ്സൺ ടി ജോസ് ഉദ്ഘാടനം ചെയ്തു. എൻ എൻ ഉത്തമൻ അധ്യക്ഷനായി. കുമ്പളത്ത് വി കെ വിനയൻ ഉദ്ഘാടനം ചെയ്തു. വി എ പൊന്നപ്പൻ അധ്യക്ഷനായി.
പനങ്ങാട് കെ ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. എം കെ സുപ്രൻ അധ്യക്ഷനായി. ഇടക്കൊച്ചിയിൽ എം എസ് ശോഭിതൻ ഉദ്ഘാടനം ചെയ്തു. ഒ പി സുരേഷ് അധ്യക്ഷനായി. പള്ളുരുത്തി നോർത്തിൽ കെ എൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി ജെ സെബാസ്റ്റ്യൻ അധ്യക്ഷനായി. പള്ളുരുത്തി സൗത്തിൽ പി ആർ രചന ഉദ്ഘാടനം ചെയ്തു. പി എം വിജയൻ അധ്യക്ഷനായി.
കോലഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം സി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. പി വി റെജി അധ്യക്ഷനായി. അമ്പലമേട് ഏരിയ സെക്രട്ടറി ജിൻസ് ടി മുസ്‌തഫ ഉദ്ഘാടനം ചെയ്തു. അനീഷ് ഗോപി അധ്യക്ഷനായി. ഐരാപുരത്ത് എം പി വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം എസ് ദിലീപ് അധ്യക്ഷനായി. നെടുമ്പാശേരി ചെറിയ വാപ്പാലശേരിയിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് തമ്പി പോൾ ഉദ്ഘാടനം ചെയ്യുന്നു. കെഎസ്‌കെടിയു ആലുവ ഏരിയ ട്രഷറർ എ വി സുനിൽ അധ്യക്ഷനായി.










0 comments