തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിച്ചു

പെരുമ്പാവൂരിൽ നടന്ന തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ആർ എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ഗ്രാമീണരുടെ ജീവിതം തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പഞ്ചായത്ത് വാർഡുകളിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി ചേർന്നു. സാധാരണക്കാരെ വഞ്ചിക്കുന്ന മോദി സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. കുമ്പളങ്ങി പഞ്ചായത്ത് 13–-ാം വാർഡിൽ കെഎസ്-കെടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എ പീറ്റർ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി പഞ്ചായത്ത് ആവണംകോട് എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം തമ്പി പോൾ ഉദ്ഘാടനം ചെയ്തു.










0 comments