ad
Deshabhimani

തിരുനാളിന് കൊടിയേറ്റി

thirunal
വെബ് ഡെസ്ക്

Published on Jan 19, 2026, 01:15 AM | 1 min read


​പിറവം

മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. മൈക്കിൾ വടക്കേക്കര കൊടിയേറ്റി. ഫാ. ജോണി കുറ്റിക്കോട്ടയിൽ, ഫാ. ജോസഫ് പെരിയപ്പുറം, ഫാ. ജോസ് പെരിങ്ങാമലയിൽ, കൈക്കാരൻമാരായ ജോയി കുഴികണ്ടത്തിൽ, ജോഷി പാറേക്കാട്ടിൽ, മാത്യു തേനേത്ത്‌, മാത്യു പാറേക്കാട്ടിൽ എന്നിവർ സന്നിഹിതരായി. അമ്പുപ്രദക്ഷിണം കല്ലുമട കുരിശുപള്ളിയിൽ സംഗമിച്ചശേഷം തലപ്പള്ളിയിലേക്ക് നടന്നു. തിങ്കൾ രാവിലെ ആറിന് തിരുസ്വരൂപപ്രതിഷ്‌ഠ, വൈകിട്ട് നാലിന് കുർബാന. റവ. ഡോ. ജോസഫ് കണിയോടിക്കൽ സന്ദേശം നൽകും. കല്ലുമട സെന്റ് ആന്റണീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം.


ഇടവക പള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം. ചൊവ്വ രാവിലെ 6.45ന് കുർബാന, 9.30ന് തിരുനാൾ റാസ, പ്രദക്ഷിണം, കുർബാന ആശിർവാദം, പ്രസുദേന്തിവാഴ്ച, ഊട്ടുനേർച്ച. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള. ബുധൻ രാവിലെ അഞ്ചിന് കുർബാന മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം, കൊടിയിറക്ക്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home