ad
Deshabhimani

തിരുനാളിന് കൊടിയേറ്റി

thirunal
വെബ് ഡെസ്ക്

Published on Jan 10, 2026, 12:30 AM | 1 min read


വൈപ്പിൻ

ചെറുവൈപ്പ് അമലോത്ഭമാതാ പള്ളിയിൽ അമലോത്ഭവ മാതാവിന്റെയും ഉണ്ണിശോയുടെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും തിരുനാളിന് പള്ളിപ്പുറം ഫൊറോന വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ കൊടികയറ്റി. ഫാ.ജോസഫ് മാളിയേക്കൽ വചനസന്ദശം നൽകി.


തുടർന്ന് വൈപ്പിൻ ബ്ലൂ വോയ്സ് കരോക്കെ ഗാനമേള അവതരിപ്പിച്ചു. ശനിയഴ്ച സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് ദിവ്യബലി, നൊവേന തുടർന്ന്, അമ്പ് എഴുന്നള്ളിപ്പ് എന്നിവയും വൈകിട്ട് 5.15ന് പ്രസുദേന്തിവാഴ്ചയും നടക്കും. ഞായറാഴ്ച അമലോത്ഭവ മാതാവിന്റെ തിരുനാൾദിനം രാവിലെ 9.45ന് തിരുനാൾ ദിവ്യബലിക്ക്‌ ഫാ. പ്രിൻസ് പഴമ്പിള്ളി മുഖ്യകാർമികനാകും. രാത്രി ഏഴിന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കലാവിരുന്ന്. തിരുനാളിന് 48 വനിതകളാണ് പ്രസുദേന്തിമാർ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home