പല്ലാരിമംഗലം ശിവക്ഷേത്രത്തിൽ വീണ്ടും മോഷണം

പല്ലാരിമംഗലം ശിവക്ഷേത്രത്തിൽ മോഷണം നടത്തിയെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം
കവളങ്ങാട്
പല്ലാരിമംഗലം ശിവക്ഷേത്രത്തിൽനിന്ന് മൂന്ന് നിലവിളക്കുകളും നിവേദ്യ പാത്രങ്ങളും ഉൾപ്പെടെ 20,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. തിങ്കൾ പുലർച്ചെ രണ്ടിന് മതിൽ ചാടിക്കടന്ന് മോഷ്ടാവ് എത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തിടപ്പള്ളിയുടെ വാതിൽ തുറന്നാണ് വിളക്കുകളും പാത്രങ്ങളും മോഷ്ടിച്ചത്. അഞ്ചുമാസംമുന്പ് ഇവിടത്തെ ശ്രീകൃഷ്‌ണ വിഗ്രഹത്തിലെ 70,000 രൂപവരുന്ന വെള്ളി തിരുമുഖം മോഷണം പോയിരുന്നു. ഈ കേസിൽ മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞയാഴ്‌ച ആയവന അഞ്ചൽപെട്ടി തൃപ്പൂരം ക്ഷേത്രത്തിൽനിന്ന് വിളക്കുകളും പാത്രങ്ങളും മോഷണംപോയി. അടുത്തിടെ അയ്യങ്കാവ്, പാലമറ്റം ക്ഷേത്രങ്ങളിലും സമാനരീതിയിലുള്ള മോഷണം നടന്നിരുന്നു.









0 comments