ad
Deshabhimani

വീട്‌ കുത്തിത്തുറന്ന്‌ മോഷണം: അന്വേഷണം ആരംഭിച്ചു

Theft

മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 01:01 AM | 1 min read

കോതമംഗലം


ചെറുവട്ടൂരിൽ വീട് കുത്തിത്തുറന്ന് അഞ്ചരപ്പവൻ ആഭരണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറുവട്ടൂർ പള്ളിപ്പടി മോനിക്കാട്ടിൽ ഷെബീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ കൊച്ചിയിലെ ആശുപത്രിയിൽപ്പോയ സമയത്താണ് മോഷണം നടന്നത്.


സമീപത്തെ സിസിടിവി കാമറ കേന്ദ്രികരിച്ചാണ് അന്വേഷണം. അതിഥിത്തൊഴിലാളികളിൽ ആക്രി ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വീട് പൂട്ടി വീട്ടുകാർ പോയ സാഹചര്യം മനസ്സിലാക്കി എത്തിയ കവർച്ചസംഘമാണ് മോഷണം നടത്തിയെതെന്ന്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാക്കളുടെ വിരലടലയാളം ലഭിച്ചിട്ടുണ്ട്.


അലമാര കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ അപഹരിച്ചത്. ആദ്യം 10 പവനാണെന്നാണ് വീട്ടകാർ മൊഴി കൊടുത്തത്. പിന്നീട് കുറച്ച് സ്വർണം വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home