ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അധ്യക്ഷർ സ്ഥാനമേറ്റു

ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്തിനെയും വൈസ് പ്രസിഡന്റ് ഷീല സത്യനെയും സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് അനുമോദിക്കുന്നു
കൂത്താട്ടുകുളം
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റായി നെവിൻ ജോർജും വൈസ് പ്രസിഡന്റായി ജിനി ജിജോയിയും വിജയിച്ചു. ആമ്പല്ലൂർ പഞ്ചായത്തിൽ കെ ജി രഞ്ജിത്തിനെ പ്രസിഡന്റായും ഷീല സത്യനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഇലഞ്ഞി പഞ്ചായത്ത്– കെ ജി ഷിബു (പ്രസിഡന്റ്), ഡിൻസി ജോജി (വൈസ് പ്രസിഡന്റ്). പാലക്കുഴ പഞ്ചായത്ത്– ടി എൻ സുനിൽ (പ്രസിഡന്റ്), ദിൽഷ മണികണ്‌ഠൻ (വൈസ് പ്രസിഡന്റ്). തിരുമാറാടി പഞ്ചായത്ത്– ജോൺസൺ വർഗീസ് (പ്രസിഡന്റ്), റൈസി ടോമിച്ചൻ (വൈസ് പ്രസിഡന്റ്).
പാമ്പാക്കുട– ഷീല ബാബു (പ്രസിഡന്റ്), ആശിഷ് എം ജോൺ (വൈസ് പ്രസിഡന്റ്), മണീട് ഷിജി ബിജു (പ്രസിഡന്റ്), മോൻസി വർഗീസ് (വൈസ് പ്രസിഡന്റ്). എടയ്ക്കാട്ടുവയൽ പഞ്ചായത്ത്– ജൂലിയ ജെയിംസ് (പ്രസിഡന്റ്), കെ ആർ ജയകുമാർ (വൈസ് പ്രസിഡന്റ്). രാമമംഗലം പഞ്ചായത്ത്– ജെസി രാജു (പ്രസിഡന്റ്), എൻ ആർ ശ്രീനിവാസൻ (വൈസ് പ്രസിഡന്റ്).
കവളങ്ങാട്
വാരപ്പെട്ടി പഞ്ചായത്തിൽ യുഡിഎഫിലെ സംഗീത പ്രതീഷ് പ്രസിഡന്റായും പി എ യൂസഫ് വൈസ് പ്രസിഡന്റായും പല്ലാരിമംഗലം പഞ്ചായത്തിൽ യുഡിഎഫിലെ പി കെ മൊയ്തു പ്രസിഡന്റായും മുഹ്സിന ഷിഹാബ് വൈസ് പ്രസിഡന്റായും പൈങ്ങോട്ടൂർ പഞ്ചായത്തിൽ യുഡിഎഫിലെ ഷെജി ജേക്കബ് പ്രസിഡന്റായും സിസി ജെയ്സൺ വൈസ് പ്രസിഡന്റായും കവളങ്ങാട് പഞ്ചായത്തിൽ യുഡിഎഫിലെ ബിന്ദു ജോർജ് പ്രസിഡന്റായും ജോബി ജേക്കബ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
കോതമംഗലം
പിണ്ടിമന പഞ്ചായത്ത്: കെ പി ജോർജ് (പ്രസിഡന്റ്), ലത ഷാജി (വൈസ് പ്രസിഡന്റ്).
കോട്ടപ്പടി പഞ്ചായത്ത്:
ഉമേഷ് ശിവകുമാർ (പ്രസിഡന്റ്), റംല മുഹമ്മദ് (വൈസ് പ്രസിഡന്റ്).
നെല്ലിക്കുഴി പഞ്ചായത്ത്:
സനീറ നസീർ (പ്രസിഡന്റ്), അബൂബക്കർ കൊട്ടാരം (വൈസ് പ്രസിഡന്റ്).
കുട്ടമ്പുഴ പഞ്ചായത്ത്:
മേരി കുര്യാക്കോസ് (പ്രസിഡന്റ്), എൽദോസ് ബേബി (വൈസ് പ്രസിഡന്റ്).
കീരന്പാറ: റീന ജോഷി (പ്രസിഡന്റ്), ബിനോയി സി പുല്ലൻ (വൈസ് പ്രസിഡന്റ്).
മൂവാറ്റുപുഴ
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലും എട്ട് പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർക്കായി തെരഞ്ഞെടുപ്പ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നെജി ഷാനവാസ്, വൈസ് പ്രസിഡന്റായി സാബു ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു (ഇരുവരും കോൺഗ്രസ്).
മാറാടി പഞ്ചായത്ത്: ഷാന്റി അബ്രഹാം (പ്രസിഡന്റ്), സാജു കുന്നപ്പിള്ളി (വൈസ് പ്രസിഡന്റ്).
വാളകം: രജിത സുധാകരന്‍ (പ്രസിഡന്റ്), ജിജോ പാപ്പാലിൽ (വൈസ് പ്രസിഡന്റ്).
പായിപ്ര: സീനത്ത് അസീസ് (പ്രസിഡന്റ്), കെ പി ജോയി (വൈസ് പ്രസിഡന്റ്).
ആയവന: ജീമോൻ പോള്‍ (പ്രസിഡന്റ്), സുറുമി അജീഷ് (വൈസ് പ്രസിഡന്റ്).
കല്ലൂർക്കാട്: സിനി മനോജ് (പ്രസിഡന്റ്), ജെറീഷ് ജോസ് (വൈസ് പ്രസിഡന്റ്).
മഞ്ഞള്ളൂർ: ടോമി തന്നിട്ടാമാക്കല്‍ (പ്രസിഡന്റ്), ജെസി ജെയിംസ് (വൈസ് പ്രസിഡന്റ്).
ആവോലി: ജോജി ജോസ് (പ്രസിഡന്റ്), ഫെമിന അഷറഫ് (വൈസ് പ്രസിഡന്റ്).
ആരക്കുഴ: സാബു പൊതൂര്‍ (പ്രസിഡന്റ്), ഓമന മോഹനന്‍ (വൈസ് പ്രസിഡന്റ്).
കോലഞ്ചേരി
വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റായി എൽഡിഎഫിലെ അമൃത സനൂപിനെയും വൈസ് പ്രസിഡന്റായി അഡ്വ. ബിജു കെ ജോർജിനെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത്: റെജി തോമസ് (പ്രസിഡന്റ്), ദീപ ബിജു (വൈസ് പ്രസിഡന്റ്).
തിരുവാണിയൂര്‍: റെജി വർഗീസ് (പ്രസിഡന്റ്), ബിൻസി സജീവ് (വൈസ് പ്രസിഡന്റ്).
പൂതൃക്ക: പൂജ ജോമോൻ (പ്രസിഡന്റ്), ജോൺ ജോസഫ് (വൈസ് പ്രസിഡന്റ്).
ഐക്കരനാട്: പ്രസന്ന പ്രദീപ് (പ്രസിഡന്റ്), ഡീന ദീപക് (വൈസ് പ്രസിഡന്റ്).
കിഴക്കമ്പലം: ജിൻസി അജി (പ്രസിഡന്റ്), പ്രസീല എൽദോ (വൈസ് പ്രസിഡന്റ്).
കുന്നത്തുനാട്: എ പി കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്), ശ്യാമള സുരേഷ് (വൈസ് പ്രസിഡന്റ്).
മഴുവന്നൂര്‍: മിനി മോഹൻദാസ് (പ്രസിഡന്റ്), എ വി ജോയി (വൈസ് പ്രസിഡന്റ്).
ആലുവ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ലിസി സെബാസ്റ്റ്യൻ പ്രസിഡന്റും കെ എസ് മുഹമ്മദ് ഷെഫീക്ക് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ സെബാ മുഹമ്മദാലി പ്രസിഡന്റും പി കെ ഉല്ലാസൻ വൈസ് പ്രസിഡന്റുമായി. എടത്തല പഞ്ചായത്ത് എ എ മായിൻ (പ്രസിഡന്റ്), മഹിള കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്). കീഴ്മാട് പഞ്ചായത്ത് സാജു മത്തായി (പ്രസിഡന്റ്), കെ ഇ ഷാഹിറ (വൈസ് പ്രസിഡന്റ്). ചൂർണിക്കര പഞ്ചായത്തിൽ നസീർ ചൂർണിക്കര (പ്രസിഡന്റ്), ഷീല ജോസ് (വൈസ് പ്രസിഡന്റ്). ചെങ്ങമനാട് പഞ്ചായത്ത്– ജെർളി കപ്രശേരി (പ്രസിഡന്റ്), എ എച്ച് സജീന (വൈസ് പ്രസിഡന്റ്). നെടുമ്പാശേരി പഞ്ചായത്ത്– ജെസി ജോർജ് (പ്രസിഡന്റ്), സി വൈ ശാബോർ (വൈസ് പ്രസിഡന്റ്). കുന്നുകര പഞ്ചായത്ത്– ഗീത കൃഷ്ണൻ (പ്രസിഡന്റ്), സി യു ജബ്ബാർ (വൈസ് പ്രസിഡന്റ്). കടുങ്ങല്ലൂർ പഞ്ചായത്ത്– ഗീതാ സലിംകുമാർ (പ്രസിഡന്റ്) , വി കെ ഷാനവാസ് (വൈസ് പ്രസിഡന്റ്). പാറക്കടവ് പഞ്ചായത്തിൽ ആശ രഘുനാഥൻ (പ്രസിഡന്റ്), പി പി ജോയ് (വൈസ് പ്രസിഡന്റ്).
അയ്യമ്പുഴ പഞ്ചായത്ത് റെജി വർഗീസ് (പ്രസിഡന്റ്)
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: കൊച്ചുത്രേസ്യാ തങ്കച്ചൻ, ടി എം വർഗീസ് (വൈസ് പ്രസിഡന്റ്). കറുകുറ്റി പഞ്ചായത്ത്: ബാബു സാനി (പ്രസിഡന്റ്), മാജി ബാബു (വൈസ് പ്രസിഡന്റ്). മൂക്കന്നൂർ: ജയ രാധാകൃഷ്ണൻ (പ്രസിഡന്റ്), ബിജുപാലാട്ടി (വൈസ് പ്രസിഡന്റ്). തുറവൂർ: എം പി മാർട്ടിൻ (പ്രസിഡന്റ്), സലോമി കുര്യാച്ചൻ (വൈസ് പ്രസിഡന്റ്). മഞ്ഞപ്ര: സണ്ണി പൈനാടത്ത് (പ്രസിഡന്റ്), ബിജി ഷാജു കോളാട്ടുകുടി (വൈസ് പ്രസിഡന്റ്).
പെരുമ്പാവൂർ
യുഡിഎഫിന് അധികാരം ലഭിച്ച കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലും ഏഴ് പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ സത്യപ്രതിജ്ഞ ചെയ്തു. വെങ്ങോല പഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്– പി വി സുനില്‍ (പ്രസിഡന്റ്), ഷോജ റോയ് (വൈസ് പ്രസിഡന്റ്), മുടക്കുഴ പഞ്ചായത്ത്– ഷൈമി വര്‍ഗീസ് (പ്രസിഡന്റ്), എ ടി അജിത്കുമാര്‍ (വൈസ് പ്രസിഡന്റ്), കൂവപ്പടി പഞ്ചായത്ത്– ബിനോയ് അരീക്കല്‍ (പ്രസിഡന്റ്), ജിജി ശെല്‍വരാജ് (വൈസ് പ്രസിഡന്റ്), വേങ്ങൂര്‍ പഞ്ചായത്ത്– പി സി പ്രസാദ് (പ്രസിഡന്റ്), സാബി ബിജു (വൈസ് പ്രസിഡന്റ്), രായമംഗലം പഞ്ചായത്ത്– ബിന്ദു ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), ജോയി പൂണേലില്‍ (വൈസ് പ്രസിഡന്റ്), അശമന്നൂര്‍ പഞ്ചായത്ത്– എന്‍ എം സലിം (പ്രസിഡന്റ്), ബിന്ദു നാരായണന്‍ (വൈസ് പ്രസിഡന്റ്), ഒക്കല്‍ പഞ്ചായത്ത്– പി കെ സിന്ധു (പ്രസിഡന്റ്), കെ ഒ ജോണി (വൈസ് പ്രസിഡന്റ്), വാഴക്കുളം പഞ്ചായത്ത്– കെ ശാരദ (പ്രസിഡന്റ്), ഷമീര്‍ തുകലില്‍ (വൈസ് പ്രസിഡന്റ്).
വൈപ്പിൻ
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഡോ. കെ കെ ജോഷി (എൽഡിഎഫ്), വൈസ് പ്രസിഡന്റായി ഷെന്നി ഫ്രാൻസിസ് (എൽഡിഎഫ്) എന്നിവരെ തെരഞ്ഞെടുത്തു.
വൈപ്പിനിലെ ആറുപഞ്ചായത്തുകളിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും നാലിടത്ത് യുഡിഎഫും വിജയിച്ചു. പള്ളിപ്പുറം ഇ കെ ജയൻ (എൽഡിഎഫ്), എടവനക്കാട് കെ എ സാജിത്ത് (എൽഡിഎഫ്), കുഴുപ്പിള്ളി ലിജി തദേവൂസ് (യുഡിഎഫ്), നായരമ്പലം ജോബി വർഗീസ് (യുഡിഎഫ്), ഞാറക്കൽ ആഷ പൗലോസ് (യുഡിഎഫ് –- നറുക്കെടുപ്പിലൂടെ), എളങ്കുന്നപ്പുഴ ബെന്നി ബെർണാഡ് (യുഡിഎഫ്) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി രമണി അജയൻ (പള്ളിപ്പുറം എൽഡിഎഫ്), മരിയ റോസ്‌മി (എടവനക്കാട്–- എൽഡിഎഫ്), എം എം പ്രമുഖൻ (കുഴുപ്പിള്ളി–- യുഡിഎഫ്), ജിഷ ശ്രീരാജ് (നായരമ്പലം–- യുഡിഎഫ്), കെ പി സുനിൽദത്ത് (ഞാറക്കൽ എൽഡിഎഫ് നറുക്കെടുപ്പിലൂടെ), സൗമ്യ രാജേഷ് (എളങ്കുന്നപ്പുഴ–- യുഡിഎഫ്) എന്നിവരെ തെരഞ്ഞെടുത്തു.
പറവൂർ/ആലങ്ങാട്
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ പി ആർ സൈജനും വൈസ് പ്രസിഡന്റായി ജെസി ലാലുവും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ വി ജെ സെബാസ്റ്റ്യനാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അമ്പിളി സജീവനാണ് വൈസ് പ്രസിഡന്റ്. കടുങ്ങല്ലൂർ നോർത്ത് ഡിവിഷനിൽനിന്ന് വിജയിച്ച യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജിൻഷാദ് ജിന്നാസിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. വോട്ടെടുപ്പുസമയം കഴിഞ്ഞെത്തിയതാണ് കാരണം.
വടക്കേക്കരയിൽ എൽഡിഎഫിലെ കെ എസ് സനീഷാണ് പ്രസിഡന്റ്. ദിവ്യ സനിൽകുമാർ വൈസ് പ്രസിഡന്റ്. ചിറ്റാറ്റുകരയിൽ യുഡിഎഫിലെ എൻ കെ സാബു പ്രസിഡന്റായും സിന്ധു സുനിൽകുമാർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. പുത്തൻവേലിക്കരയിൽ യുഡിഎഫിലെ പ്രസന്ന രാധാകൃഷ്ണനാണ് പ്രസിഡന്റ്, ആന്റണി പുത്തരിക്കലാണ് വൈസ് പ്രസിഡന്റ്. ചേന്ദമംഗലത്ത് സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫിലെ പി എ ഹരിദാസ് പ്രസിഡന്റായി. ബെസി സെബാസ്റ്റ്യനാണ് വൈസ് പ്രസിഡന്റ്. ഏഴിക്കരയിൽ യുഡിഎഫിലെ സീന സജീവ് പ്രസിഡന്റും സി എം രാജഗോപാൽ വൈസ് പ്രസിഡന്റുമായി ചുമതലയേറ്റു. കോട്ടുവള്ളിയിൽ യുഡിഎഫിലെ പ്രഷീല ബെന്നിയാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് വി എച്ച് ജമാൽ. വരാപ്പുഴയിൽ യുഡിഎഫിലെ വിജു ചുള്ളിക്കാട് പ്രസിഡന്റും മേഴ്സി ജോണി വൈസ് പ്രസിഡന്റുമായി ചുമതലയേറ്റു. ആലങ്ങാട് യുഡിഎഫിലെ വിജി ജോളി പ്രസിഡന്റ്, വി ബി ജബ്ബാറാണ് വൈസ് പ്രസിഡന്റ്. കരുമാല്ലൂരിൽ യുഡിഎഫിലെ ടി എ മുജീബ് പ്രസിഡന്റായും കൊച്ചുറാണി ജോസഫ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. കടമക്കുടിയിൽ യുഡിഎഫിലെ എം എസ് ആന്റണിയാണ് പ്രസിഡന്റ്. ഷൈജ ബിജുവാണ് വൈസ് പ്രസിഡന്റ്.
മുളന്തുരുത്തി
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജയ സോമനും വൈസ് പ്രസിഡന്റായി യുഡിഎഫിലെ ബെന്നി കെ പൗലോസും തെരഞ്ഞെടുക്കപ്പെട്ടു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ലിജോ ജോർജ്, വൈസ് പ്രസിഡന്റായി എൽഡിഎഫിലെ മഞ്ജു അനിൽകുമാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജൂബൻ ജോൺ, വൈസ് പ്രസിഡന്റായി യുഡിഎഫിലെ ജയ കേശവദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ എൻ ഡി രാജുവും വൈസ് പ്രസിഡന്റായി യുഡിഎഫിലെ ഇന്ദിര ധർമജനും തെരഞ്ഞെടുക്കപ്പെട്ടു.
കടുങ്ങല്ലൂർ പഞ്ചായത്ത്: ഗീതാ സലിംകുമാർ (പ്രസിഡന്റ്) , വി കെ ഷാനവാസ് (വൈസ് പ്രസിഡന്റ്). കരുമാല്ലൂരിൽ ടി എ മുജീബ് പ്രസിഡന്റായും കൊച്ചുറാണി ജോസഫ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു.
പള്ളുരുത്തി
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഫ്സൽ നമ്പ്യാരത്ത്, വൈസ് പ്രസിഡന്റായി സൂസൻ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.
കുമ്പളങ്ങി പഞ്ചായത്ത്: ഷാജി കുറുപ്പശേരി (പ്രസിഡന്റ്), മാർഗ്രേറ്റ് ലോറൻസ് (വൈസ് പ്രസിഡന്റ്).
കുമ്പളം പഞ്ചായത്ത്: റസീനാ സലാം (പ്രസിഡന്റ്), അജിത്ത് വേലക്കടവിൽ (വൈസ് പ്രസിഡന്റ്).
ചെല്ലാനം പഞ്ചായത്ത്: ജെസി അഗസ്റ്റിൻ (പ്രസിഡന്റ്), പീറ്റർ ഷീൻ (വൈസ് പ്രസിഡന്റ്).
മുളവുകാട് പഞ്ചായത്ത്: അക്വിലിൻ ലോപ്പസ് (പ്രസിഡന്റ്), ഷെയ്സൺ ആൽബർട്ട് വൈസ് പ്രസിഡന്റ്.
ചേരാനല്ലൂർ: ലിസി വാര്യത്ത് (പ്രസിഡന്റ്), ഷിമ്മി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്)










0 comments