ad
Deshabhimani

‘ദി പീസ് മാൻഡേറ്റ്: എ ഫോറം ഫോർ വുമൺ’ പരിപാടി സംഘടിപ്പിച്ചു

ahmadiyya programme
വെബ് ഡെസ്ക്

Published on Jul 13, 2026, 09:06 PM | 1 min read

എറണാകുളം: അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വനിതാ സംഘടനയായ ലജ്‌ന ഇമായില്ലാഹ് ‘ദി പീസ് മാൻഡേറ്റ്: എ ഫോറം ഫോർ വുമൺ’ പരിപാടി സംഘടിപ്പിച്ചു. ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.


ലജ്‌ന ഇമായില്ലാഹ് എറണാകുളം ജില്ലാ പ്രസിഡന്റ് റംസിയ നവാസ്, സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. രജനി കെ എൻ, ഹൈക്കോടതി അഭിഭാഷക അഡ്വ. വനജ രാമസ്വാമി, ഡെന്റൽ സർജൻ ഡോ. അമീറ അഹമ്മദ് എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് ടിനു പ്രതീഷ് മാനസികാരോഗ്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ലജ്‌ന ഇമായില്ലാഹ് എറണാകുളം, കാക്കനാട് പ്രസിഡന്റുമാരായ നസീറ ബാനു, നർഗീസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home