ചോക്ലേറ്റുമായിവന്ന ലോറി മറിഞ്ഞു

വെള്ളി പുലർച്ചെ കണ്ടെയ്നർ റോഡിൽ മറിഞ്ഞ ലോറി
കളമശേരി
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ മഞ്ഞുമ്മലിന് സമീപം നാഗാലാൻഡിൽനിന്ന് ചോക്ലേറ്റുമായിവന്ന ലോറി മറിഞ്ഞു. എട്ട് ടൺ ചോക്ലേറ്റുമായി എത്തിയ നാഗാലാൻഡ് രജിസ്ട്രേഷൻ ലോറിയാണ് മറിഞ്ഞത്.
കണ്ടെയ്നർ റോഡ് വഴി ഏലൂർ വടക്കും ഭാഗത്തേക്ക് വന്ന ലോറി മഞ്ഞുമ്മൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിലേക്ക് മറിഞ്ഞത്. ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കില്ല. റോഡരികിലേക്ക് മറിഞ്ഞതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. രാത്രി വൈകി വലിയ ക്രെയിനെത്തിച്ച് ലോറി നിവർത്താനുള്ള ശ്രമമാരംഭിച്ചു.










0 comments