ad
Deshabhimani

പ്രദേശവാസികളുടെ സമരം 25 ദിവസം പിന്നിട്ടു

ചിറ്റാറ്റുകരയിൽ അടിപ്പാത വേണം; സമരജ്വാല നടത്തി

The flame of war

ചിറ്റാറ്റുകരയിൽ അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരജ്വാല 
വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 07, 2026, 02:32 AM | 1 min read

പറവൂർ


ദേശീയപാത 66ൽ ചിറ്റാറ്റുകരയിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നടത്തിവരുന്ന സമരം ശക്തമാക്കുന്നു. സമരം 25 ദിവസം പിന്നിട്ടതിനെ തുടർന്ന് പ്രദേശത്ത് സമരജ്വാല കൊളുത്തി.


വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. ടി എൻ സുദർശനൻ അധ്യക്ഷനായി. എൻ എം പിയേഴ്സൺ, കെ സി പ്രസാദ്, കെ എസ് സജീവ് കുമാർ, എ ഡി അനിൽകുമാർ, ഷാൽകുമാർ എന്നിവർ സംസാരിച്ചു.


ദേശീയപാത അതോറിറ്റിക്കെതിരെ സമരസമിതി ചെയർമാൻ എൻ എം പിയേഴ്സൺ ഫയൽ ചെയ്ത റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home