ad
Deshabhimani

സിപിഐ എം പ്രതിഷേധിച്ചു

The CPI(M) protested.

സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്ന രാഷ്ട്രീയപകപോക്കലിനെതിരെ കളമശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 02:28 AM | 1 min read

കളമശേരി


സിപിഐ എം നേതാക്കൾക്കെതിരെ ബിജെപിയും യുഡിഎഫും ഇഡിയും ചേർന്ന് നടത്തുന്ന രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിച്ച് കളമശേരി ഏരിയ കമ്മിറ്റി റാലി സംഘടിപ്പിച്ചു.


എച്ച്എംടി കവലയിൽനിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സൗത്ത് കളമശേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം എ എം യൂസഫ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എം ശശി, എം കെ ബാബു, എ ആർ രഞ്ജിത്, കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി ടി രതീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home