ad
Deshabhimani

പാടശേഖരം തരംമാറ്റുന്നത്‌ തടഞ്ഞു

 paddy field

മോനപ്പിള്ളിയിൽ പാടശേഖരം തരംമാറ്റുന്നത് കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തടയുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 01:43 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് മോനപ്പിള്ളിയിൽ മൂന്നേക്കറോളം വരുന്ന പാടശേഖരം തരംമാറ്റുന്നതായി പരാതി. മത്സ്യക്കൃഷിക്ക്‌ എന്ന പേരിൽ ജെസിബി ഉപയോഗിച്ച് പാടത്തിന്റെ വരമ്പുകൾ വീതികൂട്ടി ഉയർത്തുന്ന നിലയിലാണ്.


കെഎസ്‌കെടിയു തെക്കുംഭാഗം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോലികൾ തടഞ്ഞു. നേതാക്കളായ യു കെ പീതാംബരൻ, യുഎ രാജേഷ്, കെ എം മധു, കെ എസ് മണി എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home