കൊച്ചി കപ്പൽശാല നിർമിച്ച ചരക്കുകപ്പൽ കൈമാറി

കൊച്ചി കപ്പൽശാല കൈമാറിയ ചരക്കുകപ്പൽ എംവി ഹെയ്‌ൻസ്
കൊച്ചി
കൊച്ചി കപ്പൽശാലയിൽ നിർമിച്ച കൂറ്റൻ ചരക്കുകപ്പൽ എംവി ഹെയ്‌ൻസ് ജർമനിയിലെ എച്ച്എസ് ഷിഫാർട്ട്സ് യുജി ആൻഡ് കമ്പനിക്ക് കൈമാറി.
ബൾക്ക് കാർഗോകൾമുതൽ അപകടകരമായ വസ്തുക്കൾവരെ കടത്താൻ കഴിയുന്നതാണ് നെതർലൻഡ്‌സിലെ ഗ്രൂട്ട് ഷിപ് ഡിസൈൻ രൂപകൽപ്പന ചെയ്ത കപ്പൽ. ഓപ്പറേഷൻസ് ഡയറക്ടർ ഡോ. എസ് രാധാകൃഷ്‌ണൻ കപ്പൽ കൈമാറ്റ രേഖകൾ ഓൺലൈനിലൂടെ കന്പനി ഉടമകളുമായി ഒപ്പിട്ടു.
അന്താരാഷ്ട്ര വാണിജ്യ കപ്പൽനിർമാണ വിപണിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്ന ഇടപാടാണിതെന്ന് കൊച്ചി കപ്പൽശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.










0 comments