പൂയംകുട്ടി പുഴയിൽ കാട്ടാനയുടെ ജഡം

പൂയംകുട്ടി പുഴയിൽ കണ്ടൻപാറയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം
കോതമംഗലം
ശക്തമായ മഴയിൽ പൂയംകുട്ടി പുഴയിൽ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. കണ്ടൻപാറ ഭാഗത്ത് കുളിക്കടവിനുസമീപം പുഴയിലാണ് ശനിയാഴ്‌ച രാവിലെ എട്ടിന് ആനയുടെ ജഡം കണ്ടെത്തിയത്.
വനാന്തരത്തിൽ ശക്തമായ മഴയെത്തുടർന്ന് ഒഴുക്കിൽപ്പെട്ടതാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞവർഷം സമാനമായ രീതിയിൽ 10 ആനകളുടെ ജഡം പുഴയിൽ കണ്ടെത്തിയിരുന്നു. വനപാലകരും കോതമംഗലം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ജഡം കരയ്‌ക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.










0 comments