ad
Deshabhimani

കൃഷിയിടത്തിൽ കാട്ടാനയുടെ ജഡം; ദുരൂഹത

The body of a wild elephant

കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ കൃഷിയിടത്തിൽ ചരിഞ്ഞ കാട്ടാന

വെബ് ഡെസ്ക്

Published on Apr 12, 2026, 01:58 AM | 1 min read

കോതമംഗലം


കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയിൽ വീട്ടിൽ ശശിയുടെ കൃഷിയിടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയതിൽ ദുരൂഹത. പടക്കം കടിച്ചാണ്‌ ആന ചരിഞ്ഞതെന്നാണ്‌ ആക്ഷേപം.


കുട്ടമ്പുഴ ഫോറസ്റ്റ് അധികൃതരും ഫൊറൻസിക്‌ സംഘവും സ്ഥലത്ത് എത്തി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം മറവുചെയ്‌തു. യന്ത്രസഹായത്തോടെ ജഡം കഷ്‌ണങ്ങളാക്കി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറിയിൽ കയറ്റി തിണ്ണക്കുത്ത് വനത്തിൽ എത്തിച്ച് മറവുചെയ്തതിൽ ദുരൂഹത ഉയർന്നു. പരിശോധന പൂർണമല്ലെന്നും പടക്കം എറിഞ്ഞ് ആനയെ കൊന്നതാണെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home