ad
Deshabhimani

തണ്ണീർപ്പന്തലൊരുക്കി

thanneerpanthal

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കലൂർ ബ്രാഞ്ചിലെ തൊഴിലാളികൾ കലൂർ മെട്രോ സ്റ്റേഷനുസമീപം ഒരുക്കിയ 
തണ്ണീർപ്പന്തൽ സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 02:34 AM | 1 min read

​കൊച്ചി


​ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കലൂർ ബ്രാഞ്ചിലെ തൊഴിലാളികൾ കലൂർ മെട്രോ സ്റ്റേഷനുസമീപം തണ്ണീർപ്പന്തലൊരുക്കി. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ ജെ ഡോൺസൻ അധ്യക്ഷനായി. എൻ ആർ സതീഷ്‌കുമാർ, എം ജെ ഷിനീഷ്, എൻ ബി ജോഷി എന്നിവർ സംസാരിച്ചു.


മരട്


സിപിഐ എം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് കൊട്ടാരം ജങ്‌ഷനിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. ജില്ലാകമ്മിറ്റി അംഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി എൻ വിപിൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ആർ രാഹുൽ സംസാരിച്ചു.


കളമശേരി


സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി നോർത്ത് കളമശേരി മെട്രോ സ്റ്റേഷനുസമീപം തണ്ണീർപ്പന്തൽ തുറന്നു. ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ബി വർഗീസ് അധ്യക്ഷനായി. കുപ്പിവെള്ളം, മിൽമ സംഭാരം, തണ്ണിമത്തൻ ജൂസ് എന്നിവയാണ് തണ്ണീർപ്പന്തലിൽ ഒരുക്കിയത്. വഴിയാത്രക്കാരും വാഹനഡ്രൈവർമാരും തണ്ണീർപ്പന്തലിലെത്തി ദാഹമകറ്റി. ജില്ലാ കമ്മിറ്റിയംഗം എ ആർ രഞ്ജിത്, പി എം മുജീബ് റഹ്മാൻ, ടി ടി രതീഷ്, ബിജു മോഹൻ, എൻ രവി, പി എസ് നിഖിൽ എന്നിവർ സംസാരിച്ചു.


കാഞ്ഞിരമറ്റം


ആമ്പല്ലൂർ ഗ്രാമീണ വായനശാല പഴയ പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആരംഭിച്ച തണ്ണീർപ്പന്തൽ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ജീവൽശ്രീ പി പിള്ള അധ്യക്ഷയായി. എൻ കെ ഗോവിന്ദൻ, കെ ഹരിദാസ്, ശശിധരൻ തടത്തിൽ, സി ആർ രാധാകൃഷ്ണൻ, കെ എസ് രവി, എ വി കരുണാകരൻ, പി എം ദിവാകരൻ, എൻ കെ വത്സ, വത്സ നങ്ങേത്ത്, നളിനി പരിപ്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home