ad
Deshabhimani

തനിമ പുരസ്കാരം എ ചന്ദ്രശേഖരന്‌ സമ്മാനിച്ചു

Tanima Award

തനിമ കലാസാഹിത്യവേദിയുടെ 17–ാമത് സാഹിത്യപുരസ്കാരം ‘പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന സിനിമ പഠനഗ്രന്ഥത്തിന്റെ 
രചയിതാവായ എ ചന്ദ്രശേഖരന്, സംവിധായകൻ സിബി മലയിൽ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:51 AM | 1 min read

കൊച്ചി


തനിമ കലാസാഹിത്യവേദിയുടെ 17–ാമത് സാഹിത്യപുരസ്കാരം എ ചന്ദ്രശേഖരന്‌ സംവിധായകൻ സിബി മലയിൽ സമ്മാനിച്ചു. ‘പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന സിനിമാ പഠനഗ്രന്ഥത്തിനാണ്‌ പുരസ്‌കാരം.


തനിമ കലാസാഹിത്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി അധ്യക്ഷനായി. ജൂറി ചെയർമാൻ സി എസ് വെങ്കിടേശ്വരൻ, തനിമ സംസ്ഥാന പ്രസിഡന്റ്‌ ആദം അയൂബ്, എഴുത്തുകാരൻ ജോഷി ജോർജ്, തനിമ സംസ്ഥാന സെക്രട്ടറി എം കെ അൻസാർ, ജില്ലാ പ്രസിഡന്റ്‌ ഷംസു പുക്കാട്ടുപടി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home