ad
Deshabhimani

ചിഹ്നങ്ങളെ പുനർനിർവചിച്ച്‌ ടി എം കൃഷ്‌ണ

t m krishna

ചാവറ കൾച്ചറൽ സെന്ററിൽ ‘വീ ദ പീപ്പിൾ ഓഫ്‌ ഇന്ത്യ: ഡീകോഡിങ്‌ എ നേഷൻസ്‌ സിംബൽ' എന്ന തന്റെ പുസ്‌തകത്തെക്കുറിച്ച്‌ സംഗീതജ്ഞൻ ടി എം കൃഷ്‌ണ, 
മിറിയം ജോസഫുമായി നടത്തിയ സംഭാഷണം

വെബ് ഡെസ്ക്

Published on May 09, 2026, 01:45 AM | 1 min read

കൊച്ചി


ഇന്ത്യയുടെ പതാക മൂവർണം അല്ലെന്നും ചതുർവർണമാണെന്നും മധ്യത്തിലുള്ള ചക്രത്തിന്റെ നിറം നീലയാണെന്നും അത്‌ രാജ്യത്തെ അടിസ്ഥാനവർഗത്തെ പ്രതിനിധാനംചെയ്യുന്നതാണെന്നും സംഗീതജ്ഞനും പ്രഭാഷകനുമായ ടി എം കൃഷ്‌ണ. ‘വീ ദ പീപ്പിൾ ഓഫ്‌ ഇന്ത്യ: ഡീകോഡിങ്‌ എ നേഷൻസ്‌ സിംബൽ’ എന്ന തന്റെ പുസ്‌തകത്തെക്കുറിച്ച്‌ ചാവറ കൾച്ചറൽ സെന്ററിൽ മിറിയം ജോസഫുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ നാട്ടുരാജ്യങ്ങളെ അടിയന്തരമായി കൂട്ടിച്ചേർക്കാൻ നടത്തിയ ശ്രമത്തിനിടെ ജനങ്ങളുടെ സ്വത്വബോധം ശക്തിപ്പെടുത്താൻ കഴിയുന്ന ചിഹ്നങ്ങളെക്കുറിച്ച് ചർച്ചചെയ്തു. സമകാലിക ഇന്ത്യയിൽ ഈ ചിഹ്നങ്ങളിൽ ഓരോന്നിന്റെയും പ്രാധാന്യം പുനർവിചിന്തനം ചെയ്യാനാണ്‌ താൻ പുസ്‌തകത്തിലൂടെ ശ്രമിക്കുന്നത്‌. ആത്യന്തികമായി പ്രതിസന്ധിയിലായ ഒരു രാഷ്ട്രത്തോടുള്ള പൗരന്റെ പ്രതികരണംകൂടിയാണ്‌ പുസ്‌തകമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home