ad
Deshabhimani

കടയിരുപ്പ് സ്കൂളിലെ സിന്തറ്റിക് ട്രാക്ക് 
നാടിന് സമർപ്പിച്ചു

Synthetic track

കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 01:23 AM | 1 min read

കോലഞ്ചേരി


കടയിരുപ്പ് ഗവ. എച്ച്‌എസ്‌എസിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് നാടിന് സമർപ്പിച്ചു.

പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്‌ അംഗം സുജിത് പോൾ അധ്യക്ഷനായി. സിന്തൈറ്റ് കമ്പനി ചെയർമാൻ ഡോ. വിജു ജേക്കബ് മുഖ്യാതിഥിയായി.


വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അമൃത സനൂപ്, ജില്ലാപഞ്ചായത്ത്‌ അംഗം ജൂബിൾ ജോർജ്, പ്രിൻസിപ്പൽ മായ ആർ കൃഷ്ണൻ, പ്രധാനാധ്യാപിക കെ കെ സിന്ധു, എം കെ മനോജ്, റെജി ഇല്ലിക്കപറമ്പിൽ, ജീമോൻ കടയിരുപ്പ് എന്നിവർ സംസാരിച്ചു.


സംസ്ഥാന സർക്കാർ മൂന്ന് കോടി ചെലവഴിച്ചാണ് ആധുനികസൗകര്യങ്ങളോടെ ട്രാക്ക് നിർമിച്ചത്. ആറ് ലൈനോടുകൂടിയ 200 മീറ്റർ ട്രാക്കിനൊപ്പം മഡ് ഫുട്ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിലെ കായികപ്രതിഭകൾക്ക് ഉന്നതനിലവാരത്തിലുള്ള പരിശീലനം ഇതുവഴി സാധ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home