ad
Deshabhimani

കൈകൾ ബന്ധിച്ച് ചെമ്പിയാൻ 
വേമ്പനാട്ടുകായൽ നീന്തി

swimming

എ ചെമ്പിയാൻ വേമ്പനാട്ടുകായൽ നീന്താനൊരുങ്ങുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 01:44 AM | 1 min read

പെരുമ്പാവൂര്‍


കൈയും കാലും ബന്ധിച്ച് 11 വയസ്സുകാരനായ എ ചെമ്പിയാൻ വേമ്പനാട്ടുകായല്‍ നീന്തിക്കടന്നു. ശനി രാവിലെ 7.08ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കാര്യത്തുകടവിൽനിന്ന് ആരംഭിച്ച് 9.58 കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ സമാപിച്ചു.


പെരുമ്പാവൂര്‍ യൂണിയന്‍ ബാങ്ക് ചീഫ് മാനേജര്‍ സരിഗ വീട്ടിൽ അരവിന്ദിന്റെയും ദിവ്യയുടെയും മകനാണ് എ ചെമ്പിയാൻ. ആലുവ കേന്ദ്രീയ വിദ്യാലയത്തിൽ ആറാംക്ലാസ് വിദ്യാർഥിയാണ്. നീന്തലിൽ പരിശീലനം നൽകുന്നത് ബിജു തങ്കപ്പനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home