ad
Deshabhimani

പെരിയാർ നീന്തിക്കയറി 29 പേർ

swimming

‘ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ' ക്യാമ്പയിനുമായി ആലുവ വാളശേരി റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 
ആലുവ പെരിയാർ കുറുകെ നീന്തിക്കടന്നവർ

വെബ് ഡെസ്ക്

Published on May 25, 2026, 01:06 AM | 1 min read

നെടുമ്പാശേരി


‘ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ' ക്യാമ്പയിനുമായി ആലുവ വാളശേരി റിവർ സ്വിമ്മിങ് ക്ലബ്‌ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുത്ത 29 പേർ ആലുവ പെരിയാർ കുറുകെ നീന്തിക്കടന്നു. ദേശം കടവിൽനിന്ന്‌ ആറുവയസ്സുകാരി ഇസ അർജുൻ മുതൽ 65 വയസ്സുള്ള ജോർജ് ജോസഫ് വരെ ഞായർ രാവിലെ പെരിയാർ നീന്തിക്കടന്നു.


ഇരുകാലിനും സ്വാധീനമില്ലാത്ത ആന്റണി റയാനും പെരിയാറിനുകുറുകെ 780 മീറ്റർ നീന്തി. സുരക്ഷാ സന്നാഹങ്ങളുമായി പരിശീലകൻ സജി വാളശേരിയും ഒപ്പം നീന്തി. ജില്ലാപഞ്ചായത്ത് അംഗം പി എം നാദിർഷ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സെബ മുഹമ്മദാലി, ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എം കെ അസീസ്, എടത്തല പഞ്ചായത്ത് പ്രസിഡന്റ്‌ എ എ മായിൻ, ചെങ്ങമനാട് സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർചേർന്ന് നീന്തൽ വിജയകരമായി പൂർത്തീകരിച്ചവരെ അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home