സാഹസിക നീന്തലിനൊരുങ്ങി പതിനൊന്നുകാരൻ

എ ചെമ്പിയാൻ
പെരുമ്പാവൂര്‍
കൈയും കാലും ബന്ധിച്ച് 12 കിലോമീറ്റർ ദൂരത്തിൽ വേമ്പനാട്ടുകായല്‍ നീന്തിക്കടക്കാൻ ഒരുങ്ങുകയാണ് പതിനൊന്നുകാരനായ എ ചെമ്പിയാൻ. ശനി രാവിലെ എഴിനാണ് സാഹസിക നീന്തല്‍ നടക്കുന്നത്. വേമ്പനാട്ടുകായലിൽ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കാര്യത്തുകടവുമുതല്‍ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തുന്നത്. ലോകറെക്കോഡാണ് ലക്ഷ്യം.
പെരുമ്പാവൂര്‍ യൂണിയന്‍ ബാങ്ക് ചീഫ് മാനേജര്‍ സരിഗ വീട്ടിൽ അരവിന്ദിന്റെയും ദിവ്യയുടെയും മകനാണ് എ ചെമ്പിയാൻ. ആലുവ കേന്ദ്രീയവിദ്യാലയത്തിൽ ആറാംക്ലാസ് വിദ്യാർഥിയാണ്. ബിജു തങ്കപ്പനാണ് നീന്തൽപരിശീലനം നൽകുന്നത്. പെരുമ്പാവൂര്‍ ഒന്നാംമൈൽ വിങ്‌സ് സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ക്കുളത്തിലും കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബില്‍ ചേര്‍ന്ന് കോതമംഗലം പുഴയിലുമാണ് സാഹസിക നീന്തലിന് ആറുമാസമായി പരിശീലനം നേടിയത്. സഹോദരി: എ മാദിനി.










0 comments