ad
Deshabhimani

ആവേശമായി സ്വിമ്മത്തോണും കയാക്കിങ്ങും

swimmathon
വെബ് ഡെസ്ക്

Published on Dec 29, 2025, 02:00 AM | 1 min read


മട്ടാഞ്ചേരി

കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ആവേശമായി സ്വിമ്മത്തോൺ–കയാക്കിങ്‌ മത്സരങ്ങള്‍. നല്ല നസ്രയാനും ഇന്റർഡൈവ് കൊച്ചിയുംചേർന്നാണ് ഒരുകിലോമീറ്റർ സ്വിമ്മത്തോൺ മത്സരവും ഒരുകിലോമീറ്റർ കയാക്കിങ് മത്സരവും ബീച്ച് റോഡ് ബീച്ചിൽ സംഘടിപ്പിച്ചത്. കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.


ഉയർന്ന സുരക്ഷാക്രമീകരണങ്ങളോടെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് മത്സരങ്ങൾ നടത്തിയത്. ജനറല്‍ വിഭാഗം സ്വിമ്മത്തോണില്‍ ഷാജി അഗസ്റ്റിന്‍ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം അന്‍ഷാദ് കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ പ്രീതി ബോറ ഒന്നാംസ്ഥാനവും കെ കൃഷ്ണ രണ്ടാംസ്ഥാനവും നേടി. അണ്ടർ 20 വിഭാഗത്തില്‍ സ്റ്റെഫിന്‍ സിമെന്തിക്കാണ് ഒന്നാംസ്ഥാനം. കയാക്കിങ് ജനറല്‍ വിഭാഗത്തില്‍ മെശാഖ്, ഹെല്‍ജോ ടീം വിജയിച്ചു. ചടങ്ങിൽ കൗണ്‍സിലര്‍ പി ജെ ദാസൻ അധ്യക്ഷനായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home