യുവാവിന് സൂര്യാതപമേറ്റു

സൂര്യാതപമേറ്റതിനെ തുടർന്ന് സിദ്ദിഖിന്റെ പുറംഭാഗം പൊള്ളിയനിലയിൽ
പറവൂർ
ബൈക്കിൽ യാത്ര ചെയ്യവെ യുവാവിന് സൂര്യാതപമേറ്റു. വാണിയക്കാട് വല്ലത്തുപടിയിൽ സിദ്ദിഖിനാണ്(32) സൂര്യാതപമേറ്റത്. വെള്ളി ഉച്ചയോടെ ശരീരത്തിന്റെ പുറംഭാഗത്ത് നീറ്റലും പുകച്ചിലുമുണ്ടായി. കുമിളകളും വന്നു. രാത്രിയായതോടെ നീറ്റൽ അസ്സഹനീയമാകുകയും തളർച്ച തോന്നുകയും ചെയ്‌തു.
താലൂക്കാശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് വ്യക്തമായത്. വെള്ളി രാവിലെ സിദ്ദിഖ് ബൈക്കിൽ എറണാകുളത്തുപോയിരുന്നു. അപ്പോഴാകാം സൂര്യാതപമേറ്റതെന്നു കരുതുന്നു. യൂത്ത് കോൺഗ്രസ് പറവൂർ നിയോജകമണ്ഡലം സെക്രട്ടറിയാണ്.









0 comments