ad
Deshabhimani

കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

summer camp

അങ്കമാലിയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈഎംസിഎ ഹാളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:01 AM | 1 min read

അങ്കമാലി


ജീവധാര ഫൗണ്ടേഷൻ, ഡെസ് സ്മാർട്ട് ഇന്ത്യ ഫൗണ്ടേഷൻ, വൈഎംസിഎ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘കൂട്ട് 2കെ26’ എന്ന പേരിൽ കുട്ടികളുടെ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.


കുട്ടികളുടെ വ്യക്തിത്വവികസനം, സൃഷ്ടിപരമായ കഴിവുകൾ വളർത്തൽ, സാമൂഹികബോധം വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ ഉദ്‌ഘാടനം ചെയ്‌തു.


ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷനായി. അങ്കമാലി ഡീപോൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. എം പി റെജി, ഡോ. സെമിച്ചൻ ജോസഫ്, ദേവസൂര്യ പ്രദീപ്, പി ശശി പത്മനാഭൻ, വി എൻ സേവ്യർ, നീതു നാരായണൻ, മരിയ ബെന്നി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home