ad
Deshabhimani

വേനലവധി ക്യാമ്പ് 
തുടങ്ങി

summer camp

അമ്പാടിമല വായനശാല സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള വേനലവധി ക്യാമ്പ് ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് 
എൻ ഡി രാജു മറ്റത്തിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 13, 2026, 01:05 AM | 1 min read

ചോറ്റാനിക്കര


അമ്പാടിമല വായനശാല, കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന വേനലവധി ക്യാമ്പ് തുടങ്ങി. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എൻ ഡി രാജു മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ഷീജ റോയ് അധ്യക്ഷയായി. പ്രദീപ് ആദിത്യാ, ഷിനു സന്തോഷ്, റീസ അരുൺ തുടങ്ങിയവർ സംസാരിച്ചു.


നാടകപ്രവർത്തകനും സർട്ടിഫൈഡ് തിയറ്റർ ട്രെയിനറുമായ സതീഷ് ബാബു നാടക അഭിനയ കളരിയും ഫാഷൻ ഡിസൈനറും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ റോഷ്ന റോയി പ്രവൃത്തിപരിചയ പരിശീലന ക്ലാസും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home