അടിസ്ഥാനചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന സൃഷ്ടികൾ: സുഭാഷിണി അലി

സുഭാഷിണി അലി ബിനാലെ പ്രദർശനം കാണുന്നു
കൊച്ചി
കൊച്ചി മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം സൃഷ്ടികളും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നതായി സിപിഐ എം നേതാവ് സുഭാഷിണി അലി പറഞ്ഞു. വ്യത്യസ്ത വിഷയങ്ങളില്‍ മാനുഷികമായ അനുഭവം പങ്കിടുന്നതില്‍ കലാസൃഷ്ടികള്‍ വഹിക്കുന്ന പങ്ക് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പറഞ്ഞു. ബിനാലെ സൃഷ്ടികൾ കണ്ടശേഷമായിരുന്നു പ്രതികരണം.
ഇത്തരമൊരു ബിനാലെ ഇന്ത്യയിൽ മറ്റൊരിടത്തും സാധ്യമാകില്ല. കേരളത്തിലെ വലിയൊരു ശതമാനം യുവാക്കൾ പ്രദർശനവുമായി സജീവമായി ഇടപെടുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ബിനാലെ നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച അവർ അന്തരിച്ച കലാകാരൻ വിവാന്‍ സുന്ദരത്തിന്റെ അവസാനസൃഷ്ടികളിലൊന്ന് ബിനാലെയില്‍ കണ്ടത് ആഹ്ലാദകരമായ അനുഭവമായെന്നും പറഞ്ഞു. ഫെഡറല്‍ ബാങ്ക് സിഎംഡി കെ വി എസ് മണിയന്‍, ആര്‍ട്ടിസ്റ്റ് എന്‍ എസ് ഹര്‍ഷ, ശില്‍പ്പി രവീന്ദര്‍ റെഡ്ഡി തുടങ്ങിയ പ്രമുഖരും ബിനാലെ കാണാ നെത്തി.










0 comments