തെരുവ് നായ ആക്രമണം; മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

തെരുവുനായയുടെ ആക്രമണത്തിൽ പ്രകാശന്റെ കാലിന് പരിക്കേറ്റനിലയിൽ
മരട്
തെരുവുനായകളുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. മരട് ടി വി ജങ്‌ഷനു സമീപം ഇഎംഎസ് റോഡിൽവച്ചാണ് വളന്തകാട് കരിവേലിൽ പ്രകാശനെ തെരുവുനായകൾ ആക്രമിച്ചത്.
സൈക്കിളിൽ വരികയായിരുന്ന പ്രകാശനെ ഒരുകൂട്ടം നായകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലതുകാലിനാണ് കടിയേറ്റത്. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വളന്തകാട് ദ്വീപിലേക്കുള്ള ഇഎംഎസ് റോഡ് തെരുവുനായകൾ കയ്യടക്കിയിട്ട് നാളേറെയായി. രക്ഷനേടാൻ കയ്യിൽ വടിയുമായാണ് റോഡിലേക്കിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുചക്രവാഹനങ്ങളുടെ നേരെ നായകൾ കുരച്ചുചാടി ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങൾ ഇവിടെ ഇല്ലെങ്കിലും തെരുവുനായകളെ തീറ്റിപ്പോറ്റുന്ന ചിലർ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തെരുവുനായ് ശല്യത്തിന് പരിഹാരം ഉണ്ടാക്കാൻ നഗരസഭ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.










0 comments