ഷോപ്പിങ് കോംപ്ലക്‌സ് പണി
സംസ്ഥാനപാതയോട് ചേർന്ന് മണ്ണിടിച്ചിൽ

നായരന്പലം കുടുങ്ങാശേരി ഷോപ്പിങ് കോംപ്ലക്‌സ് പണിയെത്തുടർന്ന് മണ്ണിടിഞ്ഞ് സംസ്ഥാനപാതയിലെ നടപ്പാതയുടെ ടൈലുകൾ ഇളകിയനിലയിൽ
വൈപ്പിൻ
കുടുങ്ങാശേരിയിൽ നിർമിക്കുന്ന നായരന്പലം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് സംസ്ഥാനപതയ്‌ക്ക് ഭീഷണിയാകുന്നു. മുൻകരുതലെടുക്കാതെ കുഴിയെടുത്തത് നടപ്പാതയുടെ ടൈലുകൾ തകരാൻ ഇടയാക്കി. നിയമപ്രകാരം റോഡിനോടുചേർന്ന് കെട്ടിടത്തിന്റെ തറ പണിയാൻ പാടില്ല. ഭൂമിയുടെ അതിർത്തിയിൽനിന്ന് മൂന്നു മീറ്റർ ഉള്ളിലേക്ക് കയറ്റിയാണ് അടിത്തറ കെട്ടേണ്ടത്.
സംസ്ഥാനപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇൗയിടെ നിർമാണം പൂർത്തിയാക്കിയ നടപ്പാതയാണ് തകർച്ചാഭീഷണി നേരിടുന്നത്. പഞ്ചായത്തിന്റെ ഭൂമിയുടെ അതിർത്തിയിൽനിന്ന് വേണ്ടത്ര അകലംപാലിക്കാതെയാണ് പണി നടക്കുന്നത്. ഇതോടെ നടപ്പാതയുടെ ഒരുവശം ഇടിഞ്ഞിട്ടുണ്ട്.










0 comments