ad
Deshabhimani

ഫീല സംസ്ഥാന സമ്മേളനം തുടങ്ങി

State Conference

ഫെഡറേഷൻ ഓഫ് എൻജിനീയറിങ്‌ എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീല) സംസ്ഥാന സമ്മേളനം പറവൂരിൽ സംസ്ഥാന പ്രസിഡന്റ്‌ ശുഭ സുനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 02:04 AM | 1 min read

പറവൂർ


ഫെഡറേഷൻ ഓഫ് എൻജിനീയറിങ്‌ എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (ഫീല) 12–-ാം സംസ്ഥാന സമ്മേളനം പറവൂർ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ മുനിസിപ്പൽ ടൗൺഹാളിൽ തുടങ്ങി. സംസ്ഥാന പ്രസിഡന്റ്‌ ശുഭ സുനിൽ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ശുഭ സുനിൽ ഉദ്ഘാടനം ചെയ്തു.


വർക്കിങ്‌ പ്രസിഡന്റ്‌ വി കെ ബിജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി നെവിൽ വില്യംസൺ റിപ്പോർട്ടും ട്രഷറർ കെ എസ് അഖിലേഷ് കണക്കും അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. കെ ബി പ്രശാന്ത്, കെ ജി വിജയൻ, പി കെ സുഭാഷ്, കെ ആർ ബിജു, എൻ ടി രേണു, എസ് അജികുമാർ എന്നിവർ സംസാരിച്ചു. ശനി രാവിലെ 9.30ന് ചേന്ദമംഗലം കവലയിൽനിന്ന് പ്രകടനം തുടങ്ങും. 10.30ന് പൊതുസമ്മേളനം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. അഡ്വ. സി വി ശാന്തകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home