ad
Deshabhimani

എസ്‌എസ്‌എൽസി പരീക്ഷ തുടങ്ങി ; പ്ലസ്‌ടു, 
രണ്ടാംവർഷ 
വിഎച്ച്‌എസ്‌ഇ പരീക്ഷകൾ ഇന്നുമുതൽ

ആശങ്കയകന്ന്‌, ആഹ്ലാദത്തോടെ

sslc exam

എസ്എസ്എൽസി ആദ്യദിനത്തിൽ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ മലയാളം പേപ്പർ -ഒന്നിന്റെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനി 
നന്നായി എഴുതാനായതിന്റെ സന്തോഷം ക്ലാസ് ടീച്ചർ സീനമോൾ ജോസഫുമായി പങ്കുവയ്ക്കുന്നു / ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Mar 06, 2026, 02:30 AM | 1 min read


കൊച്ചി

‘ഹൊ.. എന്തൊരാശ്വാസം...’ പകൽച്ചൂടിനെയും പരീക്ഷച്ചൂടിനെയും ആത്മവിശ്വാസം കൊണ്ടകറ്റി കുട്ടികൾ എസ്‌എസ്‌എൽസി പരീക്ഷയുടെ ആദ്യദിനം കടന്നു. അവസാനനിമിഷം പുസ്‌തകങ്ങൾ മറിച്ചുനോക്കിയും അധ്യാപകരുടെ ആശംസ ഏറ്റുവാങ്ങിയും പരീക്ഷാഹാളിലേക്ക് ചുവടുവച്ചവർ, ആഹ്ലാദത്തോടെ തിരികെയിറങ്ങി.


ഒന്നാംഭാഷയായിരുന്നു ആദ്യപരീക്ഷ. ‘മധുരം തന്നെ മലയാളം’– ഭൂരിപക്ഷവും ഒന്നാംഭാഷയായി പഠിച്ച മലയാളം പൊതുവെ എളുപ്പമായിരുന്നുവെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായം. ജില്ലയിൽ 330 കേന്ദ്രങ്ങളിലായി 31,049 വിദ്യാർഥികളാണ്‌ പരീക്ഷയെഴുതിയത്‌. ആദ്യപരീക്ഷ നന്നായി എഴുതാനായതോടെ വിദ്യാർഥികളുടെ ആത്മവിശ്വാസം കൂടിയതായി അധ്യാപകർ പറഞ്ഞു.


ഇംഗ്ലീഷ് പരീക്ഷ ഒമ്പതിന്‌ നടക്കും. 11ന്‌ ഒന്നാംഭാഷ പാർട്ട് 2, 13ന്‌ ഹിന്ദി‍, 16ന്‌ ഗണിതം, 18ന്‌ ഫിസിക്സ്, 23ന്‌ സാമൂഹ്യശാസ്‌ത്രം, 25ന്‌ രസതന്ത്രം, 30ന്‌ ബയോളജി പരീക്ഷകളും നടക്കും. മൂല്യനിർണയക്യാമ്പ്‌ ഏപ്രിൽ ഏഴിന് ആരംഭിക്കും. മെയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപനമുണ്ടാകും.


ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും വ്യാഴാഴ്‌ച ആരംഭിച്ചു. പ്ലസ്‌വണ്ണിൽ 32,795 കുട്ടികളും വിഎച്ച്‌എസ്‌ഇയിൽ 2180 കുട്ടികളും പരീക്ഷയെഴുതി. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിക്കും. 191 കേന്ദ്രങ്ങളിലായാണ്‌ പര‍ീക്ഷ. പ്ലസ്‌വൺ പരീക്ഷ 27നും പ്ലസ്‌ടു പരീക്ഷ 28നും പൂർത്തിയാകും. മെയ് 22നാണ്‌ പ്ലസ്‌ടുവിന്റെ ഫലപ്രഖ്യാപനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home