ad
Deshabhimani

എസ്‌എസ്‌എൽസി

ജില്ലയിൽ 99.61%

SSLC

കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എസ്എസ്എൽസി ഫലം നോക്കിയപ്പോൾ 
ഉന്നതവിജയം നേടിയതറിഞ്ഞ സമ നസ്രിന്റെ സന്തോഷം

avatar
സ്വന്തം ലേഖകൻ

Published on May 16, 2026, 02:44 AM | 3 min read

കൊച്ചി


എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ 99.61 ശതമാനം വിജയം. 30578 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 30458 വിദ്യാർഥികൾ ഉപരിപഠനത്തിന്‌ യോഗ്യത നേടി. ഇതിൽ 15649 പേർ ആൺകുട്ടികളും 14809 പെൺകുട്ടികളുമാണ്‌. ആകെ പരീക്ഷയെഴുതിയവരിൽ 15715 ആൺകുട്ടികളും 14863 പെൺകുട്ടികളുമുണ്ട്‌.


മുന്നിൽ മൂവാറ്റുപുഴ


വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമത്‌ മൂവാറ്റുപുഴയാണ്‌. 99.77ശതമാനമാണ്‌ വിജയം. കോതമംഗലമാണ്‌ രണ്ടാമത്‌–99.75 ശതമാനം. ആലുവ 99.71, എറണാകുളം 99.36 എന്നിങ്ങനെയാണ്‌ വിജയശതമാനം


ജില്ല അഞ്ചാമത്‌

​മുൻവർഷം വിജയശതമാനത്തിൽ മൂന്നാംസ്ഥാനത്തുണ്ടായ ജില്ല ഇക്കുറി അഞ്ചാമതായി. മുൻവർഷത്തെ അപേക്ഷിച്ച്‌ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്‌. 2025ൽ 32868 പേരാണ്‌ പരീക്ഷയെഴുതിയത്‌. 32789പേർ ഉപരിപഠനത്തിന്‌ യോഗ്യത നേടിയിരുന്നു. 99.76 ശതമാനമായിരുന്നു വിജയം. 5317 പേർ എല്ലാവിഷയത്തിനും എ പ്ലസ്‌ കരസ്ഥമാക്കി. ഇതിൽ 3576 പെൺ കുട്ടികളും 1741 ആൺകുട്ടികളുമായിരുന്നു. 2024ൽ 99.86 ശതമാനമായിരുന്നു ജില്ലയിലെ വിജയം. മൂന്നാം സ്ഥാനത്തായിരുന്നു.


2203 ഫുൾ എ പ്ലസ്‌


​2203 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. മുഴുവൻ എ പ്ലസ്‌ നേടിയവരിൽ മുന്നിൽ പെൺകുട്ടികളാണ്‌, 1553 പേർ. ആൺകുട്ടികളിൽ 650 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ സ്വന്തമാക്കി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ വിദ്യാർഥികൾ ഏറ്റവും കൂടുതൽ ആലുവ വിദ്യാഭ്യാസ ജില്ലയിലാണ്‌– 930 വിദ്യാർഥികൾ(ആൺ 279, പെൺ 651). രണ്ടാമത്‌ എറണാകുളം–568(ആൺ 160, പെൺ:408). മൂന്നാമതുള്ള കോതമംഗംലം വിദ്യാഭ്യാസ ജില്ലയിൽ 353 വിദ്യാർഥികൾ(ആൺ105, പെൺ248) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. മൂവാറ്റുപുഴയിൽ 352 വിദ്യാർഥികളാണ്‌ സന്പൂർണ എ പ്ലസ്‌ നേടിയത്‌(ആൺ106, പെൺ246).


254 സ്കൂളുകൾക്ക് 
നൂറുമേനി


കൊച്ചി


എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ 254 സ്കൂളുകൾക്ക് നൂറു ശതമാനം വിജയം. 101 സർക്കാർ സ്കൂളുകളിൽ 75 സ്കൂളുകള്‍ നൂറു ശതമാനം വിജയം സ്വന്തമാക്കി. 177 എയ്ഡഡ് സ്കൂളുകളിൽ 133 എണ്ണവും 52 അൺ എയ്ഡഡ് സ്കൂളുകളിൽ 46 എണ്ണവും നൂറു ശതമാനം വിജയം നേടി.


ആലുവ – 11,657


ആലുവ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 11,691 വിദ്യാർഥികളിൽ 11,657 പേർ വിജയിച്ചു. 99.71 ആണ് വിജയശതമാനം. 930 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.​


എറണാകുളം – 10,084


എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 10,149 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 10,084 പേർ ഉപരിപഠനത്തിന് അർഹരായി. 99.36 ശതമാനമാണ് വിജയം. 568 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി.​


കോതമംഗലം – 5,246


കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 5,259 വിദ്യാർഥികളിൽ 5,246 പേരും വിജയിച്ചു. 99.75 ആണ് വിജയശതമാനം. 353 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.


100 ശതമാനം
വിജയത്തിളക്കത്തിൽ


കൊച്ചി


നൂറുശതമാനം വിജയം നേടിയ സർക്കാർ വിദ്യാലയങ്ങൾ: ജിഎച്ച്‌എസ്‌എസ് എടത്തല, ജിഎച്ച്‌എസ്‌എസ്‌ കുട്ടമശേരി, ജിഎച്ച്‌എസ്‌ മുടിക്കൽ, പാലിയം ഗവ. എച്ച്‌എസ്‌എസ്‌ ചേന്ദമംഗലം, ഗവ. എച്ച്‌എസ്‌എസ്‌ മൂക്കന്നൂർ, ഗവ. എച്ച്‌എസ്‌എസ്‌ പുളിയനം, ഗവ. വിഎച്ച്‌എസ്‌എസ്‌ അന്പലമുകൾ, ഗവ. എച്ച്‌എസ്‌എസ്‌ കടയിരുപ്പ്‌, ഗവ. എച്ച്‌എസ്‌എസ്‌ പുതൃക്ക, ഗവ. എച്ച്‌എസ്‌എസ്‌ മുപ്പത്തടം, ഗവ. എച്ച്‌എസ്‌എസ്‌ പുതിയകാവ്‌, ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ നോർത്ത്‌ പറവൂർ, ഗവ. എച്ച്‌എസ്‌എസ്‌ സ‍ൗത്ത്‌ വാഴക്കുളം, ഗവ. എച്ച്‌എസ്‌എസ്‌ സ‍ൗത്ത്‌ ഏഴിപ്പുറം, ഗവ. എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ കളമശേരി, ഗവ. വിഎച്ച്‌എസ്‌എസ്‌ തൃക്കാക്കര, എംജിഎം ഗവ. എച്ച്‌എസ്‌എസ്‌ നായത്തോട്‌, ഗവ. എച്ച്‌എസ്‌എസ്‌ ഏഴിക്കര, ഗവ. എച്ച്‌എസ്‌എസ്‌ കൊങ്ങോർപ്പിള്ളി, ഗവ. എച്ച്‌എസ്‌ വെസ്റ്റ്‌ കൊടുങ്ങല്ലൂർ, ഗവ. എച്ച്‌എസ്‌എസ്‌ പഴന്തോട്ടം, ഗവ. എച്ച്‌എസ്‌എസ്‌ ചൊവ്വര, ഗവ. എച്ച്‌എസ് ബിനാനിപുരം, എംആർഎസ്‌ ആലുവ, ജിഎച്ച്‌എസ്‌ പാലിശേരി, ജിഎച്ച്‌എസ്‌ തത്തപ്പിള്ളി, ജിഎച്ച്‌എസ്‌ തെങ്ങോട്‌, ഇഎം ഗവ. എച്ച്‌എസ്‌എസ്‌ ഫോർട്ട്‌ കൊച്ചി, ഗവ. എച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌ മട്ടാഞ്ചേരി, ഗവ. എച്ച്‌എസ്‌ വില്ലിങ്‌ഡൺ ഐലൻഡ്‌, എസ്‌ആർവി ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ എറണാകുളം, ഗവ. എച്ച്‌എസ്‌ പനന്പിള്ളിനഗർ, ഗവ. വിഎച്ച്‌എസ്‌എസ്‌ മാങ്കയിൽ, ഗവ. എച്ച്‌എസ്‌ പുളിക്കമാലി, ഗവ. വിഎച്ച്‌എസ്‌എസ്‌ ചോറ്റാനിക്കര, ഗവ. വിഎച്ച്‌എസ്‌എസ്‌ ഞാറക്കൽ, ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ തൃപ്പൂണിത്തുറ, ഗവ. സംസ്‌കൃത എച്ച്‌എസ്‌ തൃപ്പൂണിത്തുറ, ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ തൃപ്പൂണിത്തുറ, ഗവ. ആർഎഫ്‌ടി എച്ച്‌എസ്‌ തേവര, ഗവ. എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ കടമക്കുടി, ഗവ. എച്ച്‌എസ്‌ സെൻട്രൽ കൽവത്തി ഫോർട്ട്‌ കൊച്ചി, ഗവ. എച്ച്‌എസ്‌ ഇടക്കൊച്ചി, ഗവ. എച്ച്‌എസ്‌ പനയപ്പിള്ളി, ഗവ. വിഎച്ച്‌എസ്‌ ഇരിങ്ങോൾ, ഗവ. വിഎച്ച്‌എസ്‌ ഓടക്കാലി, ഗവ. എച്ച്‌എസ്‌എസ്‌ കല്ലിൽ, ഗവ. എച്ച്‌എസ്‌എസ്‌ അകനാട്‌, ഗവ. എച്ച്‌എസ്‌എസ്‌ ചേരാനല്ലൂർ കൂവപ്പടി, ഗവ. വിഎച്ച്‌എസ്‌എസ്‌ മാതിരപ്പിള്ളി, ഗവ. വിഎച്ച്‌എസ്‌എസ്‌ നേര്യമംഗലം, ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ ചെറുവട്ടൂർ, ഗവ. വിഎച്ച്‌എസ്‌എസ്‌ കടവൂർ, ഗവ. എച്ച്‌എസ്‌എസ്‌ ചാത്തമറ്റം, ഗവ. എച്ച്‌എസ്‌ അയ്യൻകാവ്‌, ഗവ. എച്ച്‌എസ്‌എസ്‌ കുട്ടന്പുഴ, ഗവ. എച്ച്‌എസ്‌ പൊയ്‌ക വടാട്ടുപാറ, ഗവ. എച്ച്‌എസ്‌ പിണവൂർക്കുടി, ജിഎച്ച്‌എസ്‌ നെല്ലിക്കുഴി, ഗവ. എച്ച്‌എസ്‌ മാമലക്കണ്ടം, ഗവ. മോഡൽ എച്ച്‌എസ്‌ മൂവാറ്റുപുഴ, ഗവ. ഇ‍ൗസ്‌റ്റ്‌ എച്ച്‌എസ്‌ മൂവാറ്റുപുഴ, ഗവ. എച്ച്‌എസ്‌ പിറവം, ഗവ. എച്ച്‌എസ്‌എസ്‌ നാമക്കുഴി, ഗവ. എച്ച്‌എസ്‌എസ്‌ പാന്പാക്കുട, ഗവ. എച്ച്‌എസ്‌എസ്‌ ശിവൻകുന്ന്‌ മൂവാറ്റുപുഴ, ഗവ. വിഎച്ച്‌എസ്‌എസ്‌ ഇ‍ൗസ്‌റ്റ്‌ മാറാടി, ഗവ. വിഎച്ച്‌എസ്‌എസ്‌ തിരുമാറാടി, ജിഎച്ച്‌എസ്‌ അത്താണിക്കൽ, ഗവ. മോഡൽ എച്ച്‌എസ്‌ പാലക്കുഴ, ഗവ. എച്ച്‌എസ്‌ പേഴയ്‌ക്കാപ്പിള്ളി, ഗവ. എച്ച്‌എസ്‌ മണീട്‌, ഗവ. എച്ച്‌എസ്‌എസ്‌ മാമലശേരി, ഗവ. എച്ച്‌എസ്‌എസ്‌ ഉ‍ൗരമന, ജിഎച്ച്‌എസ്‌ ആറൂർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home