അകക്കണ്ണിന്റെ വെളിച്ചത്തിൽ മികച്ച വിജയം

ആലുവ ബ്ലൈൻഡ് സ്‌കൂളിലെ മിലൻ മാത്യു മാണിയും ഷൻവർ സാക്കിയും

സ്വന്തം ലേഖകൻ
Published on May 16, 2026, 02:33 AM | 1 min read
ആലുവ
അകക്കണ്ണിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതി എസ്എസ്എൽസിക്ക് മികച്ച വിജയം നേടി ആലുവ അന്ധവിദ്യാലയത്തിലെ മിടുക്കന്മാർ. കോട്ടയം സ്വദേശി മിലൻ മാത്യു മാണി, എടത്തല സ്വദേശി ഷാൻവർ സാക്കി എന്നിവരാണ് കാഴ്ചപരിമിതിയെ മറികടന്ന് മികച്ച വിജയം സ്വന്തമാക്കിയത്.
കുട്ടമശേരി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ഇരുവരും പരീക്ഷ എഴുതിയത്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ബാൻഡ് മേളത്തിലും പ്രസംഗമത്സരത്തിലും മിലൻ മാത്യു മാണി ഒന്നാംസ്ഥാനം നേടിയിരുന്നു. ഷാൻവർ സാക്കി ബാൻഡ് മേളത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കോട്ടയം വടവാതൂർ പൂവ്വകുന്നേൽ ജോർജ് മാണിയുടെയും ലിറ്റി ജോർജിന്റെയും മകനാണ് മിലൻ. എടത്തല മരുത്തുംകുടി വീട്ടിൽ മുഹമ്മദ് സജിന്റെയും സദീറ ഹൈദ്രോസിന്റെയും മകനാണ് ഷാൻവർ സാക്കി.










0 comments