ad
Deshabhimani

മീനാക്ഷി പൊരുതി നേടി ഫുള്‍ എ പ്ലസ്

SSLC

മീനാക്ഷി എൻ നവീൻ

avatar
സ്വന്തം ലേഖകന്‍

Published on May 16, 2026, 02:38 AM | 1 min read

തൃപ്പൂണിത്തുറ


ശാരീരിക അവശതകൾ തടസ്സമായില്ല, എസ്എസ്എല്‍സി പരീക്ഷയില്‍ തൃപ്പൂണിത്തൂ‍റ ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി മീനാക്ഷി എൻ നവീൻ നേടിയത് ഫുള്‍ എ പ്ലസ്. ലോക്കോമോട്ടോർ ഡിസബിലിറ്റിയുള്ള മീനാക്ഷി എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പുകൾ ഉൾപ്പെടെ വിവിധ അക്കാദമിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജില്ലയിൽത്തന്നെ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളിൽ ഒരാളായി ‘ഗിഫ്റ്റഡ് ചൈൽഡ്’ വിഭാഗത്തിൽ പ്രത്യേക പരിശീലനത്തിനായും തെരഞ്ഞെടുത്തു. ഭിന്നശേഷി കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ ഒന്നാംസ്ഥാനവും നേടിയിരുന്നു. എരൂർ നാഗപ്പാടിയിൽ നവീൻ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ ശോണിമ നവീന്റെയും മകളാണ്. ഏഴാംക്ലാസ് വിദ്യാർഥി മാധവ് സഹോദരനാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home