ad
Deshabhimani

'റോഷ്നി' ചിറകായി, 
അതിഥികളും സൂപ്പര്‍

SSLC
avatar
സ്വന്തം ലേഖകൻ

Published on May 16, 2026, 02:40 AM | 1 min read

കൊച്ചി


ജില്ലാ ഭരണകേന്ദ്രം അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കായി നടപ്പാക്കുന്ന ‘റോഷ്നി’ പദ്ധതിയിലൂടെ പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികളും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി. 14 സ്കൂളുകളിലായി 90 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് അർഹത നേടി.


വിഎച്ച്എസ്എസ് ഇരുമ്പനം, ജിഎച്ച്എസ്എസ് മുപ്പത്തടം, ജിഎച്ച്എസ്എസ് ചേരാനല്ലൂര്‍ സ്കൂളുകളിലെ ഓരോ കുട്ടികൾവീതം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മധ്യപ്രദേശ് സ്വദേശി മോണിക മുകേഷ്, തമിഴ്നാട് സ്വദേശി ബി എസ് ഹരിഷ്ക, തമിഴ്നാട് സ്വദേശി കെ ഹരിപ്രസാദ് എന്നിവര്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എസ്എന്‍എച്ച്എസ് തൃക്കണാര്‍വട്ടം സ്കൂളിലെ വിദ്യാര്‍ഥി രാജസ്ഥാന്‍ സ്വദേശി സുപ്രിയ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് കരസ്ഥമാക്കി.


ഇവിടെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്– 24 പേര്‍. ​ജിഎച്ച്എസ്എസ് എളമക്കര– 13, ജിവി എച്ച്എസ് കളമശേരി– ഒമ്പത്, വിഎച്ച്എസ്എസ് ഇരുമ്പനം– എട്ട്, ജിഎച്ച്എസ്എസ് വെണ്ണല– ഏഴ്, എംഎ എച്ച്എസ് കാക്കനാട്– ഏഴ്, ജിഎച്ച്എസ്എസ് മുപ്പത്തടം– ആറ്, ജിഎച്ച്എസ് ബിനാനിപുരം– അഞ്ച്, ജിവി എച്ച്എസ് തൃക്കാക്കര– നാല്, ജിഎച്ച്എസ്എസ് ചേരാനല്ലൂര്‍– മൂന്ന്, ജിഎച്ച്എസ്എസ് മുടിയ്ക്കല്‍– ഒന്ന്, ജിഎച്ച്എസ് നെല്ലിക്കുഴി– ഒന്ന്, ജിഎച്ച്എസ് ചൊവ്വര– ഒന്ന്, എച്ച്എംടി ഇഎസ്എച്ച്എസ് കളമശേരി– ഒന്ന് എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home