ശ്രീനാരായണഗുരു ജയന്തി: ഇരുചക്രവാഹനറാലി നടത്തി

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇരുചക്രവാഹന വിളംബരറാലി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ആലുവ
ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവ എസ്എൻഡിപി യൂണിയൻ യൂത്ത് മൂവ്മെന്റ് നടത്തിയ ഇരുചക്രവാഹന വിളംബരറാലി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ഡോ. എം എൻ സോമൻ മുഖ്യാതിഥിയായി.
ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, യൂണിയൻ സെക്രട്ടറി എ എൻ രാമചന്ദ്രൻ വൈസ്‌പ്രസിഡന്റ് പി ആർ നിർമൽ കുമാർ, വി ഡി രാജൻ, പി പി സനകൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി നിബിൻ നൊച്ചിമ എന്നിവർ സംസാരിച്ചു.
തെക്കൻമേഖലാ റാലി ക്യാപ്റ്റൻ അഖിൽനാഥ് കങ്ങരപ്പടി, വൈസ് ക്യാപ്റ്റൻ സുരേഷ് എടയപ്പുറം എന്നിവരും വടക്കൻമേഖല ക്യാപ്റ്റൻ സുനീഷ് പട്ടേരിപ്പുറം, വൈസ് ക്യാപ്റ്റൻ ജയകൃഷ്ണൻ കുന്നുകര എന്നിവരുമാണ് നയിക്കുന്നത്.










0 comments