ഭാവി കേള്‍ക്കാം "ഇക്കണോമിക്സ് കരിയർ ഗാനം'

പറവൂർ
പുതുവർഷത്തിൽ പ്രമോദ് മാല്യങ്കരയും വിദ്യാർഥികളും ചേർന്നൊരുക്കിയ "ഇക്കണോമിക്സ് കരിയർ ഗാനം' ശ്രദ്ധേയമായി. സാമ്പത്തികശാസ്ത്ര വിദ്യാർഥിക്ക് ഭാവിയിൽ ലഭിക്കാവുന്ന കരിയറുകൾ, ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ എന്നിവ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഈ കരിയർ പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പറവൂർ എസ്എൻവി സംസ്കൃത ഹയർ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പ്രമോദ് മാല്യങ്കര, സാമ്പത്തിക ശാസ്ത്ര പാഠഭാഗങ്ങൾ കോർത്തിണക്കി മുന്പും പാട്ടുകൾ എഴുതിയിട്ടുണ്ട്. സാമ്പത്തികശാസ്ത്രം ഇഷ്ടപ്പെടുന്ന വിദ്യാർഥികള്‍ക്ക് ഇക്കണോമിക്സ് കരിയർ പാട്ട് ഏറെ ഗുണം ചെയ്യുമെന്ന് പ്രമോദ് മാല്യങ്കര പറഞ്ഞു. വിദ്യാർഥികളായ അഭിനവ് ശിവ, അതുൽ പുരുഷ്, വി എസ് വിനയ് മാധവ് എന്നിവരും ഗാനാലാപത്തിൽ പ്രമോദിന് കൂട്ടായുണ്ട്.










0 comments