ad
Deshabhimani

വടക്കേക്കര വില്ലേജ് ഓഫീസ് സ്മാർട്ടായി

smart village office
വെബ് ഡെസ്ക്

Published on Jul 02, 2025, 04:00 AM | 1 min read


പറവൂർ

ഡിജിറ്റൽ പ്രോപ്പർട്ടി കാർഡും ഡിജിറ്റൽ സർവേയും പൂർത്തിയാക്കുന്നതോടെ റവന്യുവകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുതാര്യതയിലും ലഭിക്കുമെന്ന് മന്ത്രി കെ രാജൻ. വടക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനായി. സബ് കലക്ടർ കെ മീര, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തിനി ഗോപകുമാർ, രശ്മി അനിൽകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, കെ എസ് സനീഷ്, വി എസ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home