യുവസംവിധായിക ശിവരഞ്‌ജിനിക്ക് ജന്മനാട്ടിൽ സ്വീകരണം

‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജെ ശിവരഞ്ജിനിക്ക് മഞ്ഞപ്ര പൗരാവലി നൽകിയ സ്വീകരണം
അങ്കമാലി
നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ ലഭിച്ച ‘വിക്ടോറിയ' സിനിമയുടെ സംവിധായിക ജെ ശിവരഞ്ജിനിക്കും അഭിനേതാക്കൾക്കും മഞ്ഞപ്ര പൗരാവലി സ്വീകരണം നൽകി.
മഞ്ഞപ്ര ഫോർ സ്റ്റാർ മൂവീസിൽ ‘വിക്ടോറിയ’ സിനിമയുടെ പ്രദർശനത്തിനുശേഷമായിരുന്നു സ്വീകരണം. ജോസ് തെറ്റയിൽ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി വി അശോക് കുമാർ, ടി പി വേണു, ദേവസി മാടൻ, ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ, ലൈബ്രറി സെക്രട്ടറി കെ കെ വിജയൻ, ചിത്രശാല ഫിലിം സൊസൈറ്റി സെക്രട്ടറി സി പി ദിവാകരൻ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി നോബി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
മഞ്ഞപ്ര പഞ്ചായത്ത്, ഗ്രാമക്ഷേമം ലൈബ്രറി, ചിത്രശാല ഫിലിം സൊസൈറ്റി, മഞ്ഞപ്ര സാംസ്കാരികവേദി, പുരോഗമന കലാസാഹിത്യ സംഘം, ലയോള റസിഡന്റ്‌സ് അസോസിയേഷൻ എന്നിവചേർന്നാണ് സ്വീകരണം നൽകിയത്.










0 comments