അസാധാരണത്വം, സംശയകരം ; 2 ലക്ഷംപേർ നോൺമാപ്പിങ്ങിൽ , കൂടുതൽ തൃപ്പൂണിത്തുറയിൽ

കൊച്ചി
എസ്‌ഐആർ കരട് വോട്ടർപ്പട്ടികയിലെ നോൺമാപ്പിങ്ങിൽ അസാധാരണത്വമുള്ളതായി നിയമമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ കുടുതൽപേർ നോൺ മാപ്പിങ് വിഭാഗത്തിൽ ഉൾപ്പെട്ടതിൽ സംശയകരമായ പലതുമുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് കൂടുതൽ. അവിടെ സാധാരഗണതിയിൽ ഇത്രയുംപേർ നോൺ മാപ്പിങ് വിഭാഗത്തിൽ വരേണ്ടതല്ലെന്നും എല്ലാവരെയും വോട്ടർമാരാക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തിലേറെപ്പേരാണ് നോൺ മാപ്പിങ് വിഭാഗത്തിലുള്ളത്. രണ്ട് മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിന് മുകളിലും ഏഴ് മണ്ഡലങ്ങളിൽ പതിനായിരത്തിന് മുകളിലും ആളുകൾ നോൺ മാപ്പിങ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്‌ചമുതൽ 28 വരെയാണ് ഹിയറിങ്. എന്നാൽ, ഇതുവരെ 4642 പേർക്കുമാത്രമാണ് ഹിയറിങ്ങിന് നോട്ടീസ് നൽകിയിട്ടുള്ളത്. ഹിയറിങ്ങിന് ഹാജരായി രേഖകൾ സമർപ്പിച്ചില്ലെങ്കിൽ അവസാന പട്ടികയിലുണ്ടാകില്ല. എല്ലാവരും ജാഗരൂഗരായി വോട്ടവകാശം ഉറപ്പാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.












0 comments