കൊച്ചി കപ്പൽശാല ഡീപ്ടെക് സ്റ്റാര്‍ട്ടപ്പുമായി നിക്ഷേപ കരാര്‍ ഒപ്പിട്ടു

മാരിടെക് ഇന്റഗ്രേറ്റഡ് മാരിടൈം സ്ഥാപകന്‍ വികാസ് ഗഡൂവും കൊച്ചി കപ്പൽശാല സിജിഎം ദീപു സുരേന്ദ്രനും മൂലധന നിക്ഷേപ കരാര്‍ കൈമാറുന്നു
കൊച്ചി
കൊച്ചി കപ്പൽശാല (സിഎസ്എല്‍) സ്റ്റാർട്ടപ് സംരംഭമായ ഉഷസ് പദ്ധതിയുടെ ഭാഗമായി ഡീപ്ടെക് സ്റ്റാര്‍ട്ടപ്പായ മാരിടെക് ഇന്റഗ്രേറ്റഡ് മാരിടൈമില്‍ മൂലധന നിക്ഷേപം നടത്താന്‍ കരാര്‍ ഒപ്പുവച്ചു. ഡെറാഡൂൺ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ അഞ്ച് ശതമാനം ഓഹരിയാണ് സിഎസ്എല്‍ സ്വന്തമാക്കുന്നത്. മാരിടെക് സ്ഥാപകൻ വികാസ് ഗഡൂവും, സിഎസ്‌എൽ സ്ട്രാറ്റജി ആന്‍ഡ് അഡ്വാന്‍സ് സൊലൂഷന്‍സ് സിജിഎം ദീപു സുരേന്ദ്രനും കരാറിൽ ഒപ്പുവച്ചു.
മാരിടെക് സഹസ്ഥാപകൻ
കുനാൽ നാരായൺ, സിഎസ്എല്‍ സിഎംഡി വി ജെ ജോസ്, ടെക്നിക്കല്‍ ഡയറക്ടര്‍ രാജേഷ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ കരാര്‍ കൈമാറ്റച്ചടങ്ങില്‍ പങ്കെടുത്തു.
മാരിടെക് വികസിപ്പിച്ച ഇന്റഗ്രേറ്റഡ് മാരിടൈം എക്സ്ചേഞ്ച് (ഐഎംഇ) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സമുദ്രമേഖലയിലെ വിവിധ പങ്കാളികളെ ഒരുമിപ്പിച്ച് ലോജിസ്റ്റിക്സ്-പോർട്ട് സേവനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനമാണെന്നും സമുദ്രമേഖലയിലെ നവീകരണവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്നും കപ്പല്‍ശാല അറിയിച്ചു.










0 comments