ad
Deshabhimani

വനിതാ കലാപ്രദർശനം തുടങ്ങി

shee blooms

ഫോർട്ട്‌കൊച്ചി ഡേവിഡ്‌ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന "റൂട്ടഡ്, ഷീ ബ്ലൂംസ് വൈൽഡ്' ചിത്രപ്രദർശനത്തിൽനിന്ന്

വെബ് ഡെസ്ക്

Published on May 24, 2026, 02:08 AM | 1 min read

മട്ടാഞ്ചേരി


കൊച്ചിയിലെ ചിത്രകാരികളുടെ കൂട്ടായ്മയായ വിമൻസ് പെയിന്റിങ് കമ്മ്യൂണിറ്റി– ലവ് ഹോപ്പ് ആൻഡ്‌ ആർട്ട്‌ സംഘടിപ്പിക്കുന്ന "റൂട്ടഡ്, ഷീ ബ്ലൂംസ് വൈൽഡ്' ചിത്രപ്രദർശനം ഫോർട്ട്‌ കൊച്ചി ഡേവിഡ് ഹാൾ ആർട്ട്‌ ഗാലറിയിൽ തുടങ്ങി. പാലെറ്റ് പീപ്പിൾ സഹസ്ഥാപകനായ സിറിൽ പി ജേക്കബ്, ഇറ്റാലിയൻ കലാകാരി അലേഷ്യ രഘേട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.


കമ്മ്യൂണിറ്റി കോർ അംഗങ്ങളായ റഞ്ജന യാദവ്, രോഹിണി ആർ ഉറിക്കൗത്ത്, ആശാ സന്ദീപ്, ഡോ. ഡയാന മേരി വിൻസെന്റ് എന്നിവർ ദീപം തെളിയിച്ചു. സ്ത്രീകളുടെ ശബ്ദവും സൃഷ്ടിപരമായ വ്യക്തിത്വവും കലാ അവതരണങ്ങളിലൂടെ ആഘോഷിക്കുന്ന പ്രദർശനമാണിത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നു. ഡോ. ദീന എലിസബത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം. ഞായറാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home