എസ്‌എഫ്‌ഐ സമരം 21 ദിവസം പിന്നിട്ടു
സംസ്‌കൃത സർവകലാശാലയിൽ രജിസ്ട്രാറെ ഉപരോധിച്ചു

കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അനിശ്ചിതകാലസമരം
കാലടി
പതിനെട്ട് ആവശ്യങ്ങൾ ഉന്നയിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ നടത്തിവരുന്ന അനിശ്ചിതകാലസമരം 21 ദിനം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എം അശ്വന്ത് ഉദ് ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം കെ ശ്യാം അധ്യക്ഷനായി. ചൊവ്വ പകൽ 11ന് ചർച്ചയ്‌ക്കായി രജിസ്ട്രാർ വിദ്യർഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, വിസിയുടെ സാന്നിധ്യത്തിൽമാത്രമെ ചർച്ചയ്‌ക്ക് തയ്യാറുള്ളുവെന്ന് എസ്‌എഫ്‌ഐ വ്യക്തമാക്കി. ഒരു മാസമായി വിസി സർവകലാശാലയിൽ വന്നിട്ടില്ല. 13ന് സിൻഡിക്കറ്റ് ചേരുന്നുണ്ട്. സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം സമയബന്ധിതമായി പൂർത്തിയാക്കുക, കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങിയ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാലസമരം.










0 comments